ബ്ളാക്ക് വേരിയന്റുമായി ഓപ്പോ എഫ് 3

ബ്ളാക്ക് വേരിയന്റുമായി ഓപ്പോ എഫ് 3
HIGHLIGHTS

ഓപ്പോ എഫ് 3 ബ്ളാക്ക് എഡിഷൻ എന്നറിയപ്പെടുന്ന ഫോണാണ് വിപണിയിലെത്തിയിരിക്കുന്നത്

മാർച്ചിൽ ഇന്ത്യയിൽ  ഓപ്പോ എഫ് 3 പ്ലസ് എന്ന മോഡൽ  അവതരിപ്പിച്ച ശേഷം കഴിഞ്ഞ മാസം ഓപ്പോ എഫ് 3   എന്ന മോഡൽ കൂടി  പുറത്തിറക്കിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ  ഇപ്പോൾഎഫ് 3 യുടെ  കറുപ്പ് നിറത്തിലുള്ള വേരിയന്റ് കൂടി പുറത്തിറക്കി. ഓപ്പോ എഫ് 3 ബ്ളാക്ക് എഡിഷൻ എന്നറിയപ്പെടുന്ന ഫോണാണ് വിപണിയിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം പുറത്തിറക്കിയ ഓപ്പോ  എഫ് 3 ഗോൾഡ് കളറിൽ മാത്രമാണ് വിറ്റഴിച്ചു വന്നത് എന്നാൽ ഇപ്പോൾ ഇത് കറുത്ത നിറത്തിലും ലഭ്യമായിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറന്മാരായ ഓപ്പോ; ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ബി സി സി ഐയുമായി പങ്കുചേർന്ന് ഓപ്പോ എഫ് 3 ബ്ളാക്ക് എഡിഷന്റെ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

1920 x 1080 പിക്സൽ റെസലൂഷനോടെ എത്തുന്ന 5.5 ഇഞ്ച് ഫോണിന് 1.5 GHz ഒക്ട കോർ പ്രൊസസർ, മീഡിയടെക്ക് MT6750T പ്രോസസറാണ് കരുത്ത് പകരുന്നത്.4 ജിബി LPDDR3 റാം, മാലി T860 എംപി 2 ജിപിയു എന്നീ സവിശേഷതയോടെ എത്തുന്ന ഫോണിന് 13 എംപി ഡ്യുവൽ ടോൺ എൽഇഡി പ്രധാന ക്യാമറയും ,16 എംപി (76.4 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്) + 8 എംപി (120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്) ഇരട്ട സെൽഫി ക്യാമറയുമുണ്ട്. 3200 എം.എ.എച്ച് ബാറ്ററിയോടെയെത്തുന്ന ഫോണിന് 19,990 രൂപയാണ് വില.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo