AI സെൽഫി ക്യാമറകയിൽ ഒപ്പോ A3S വിപണിയിൽ എത്തി ,വില 10990

Updated on 16-Jul-2018
HIGHLIGHTS

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ 19:9 റെഷിയോയിൽ ഒപ്പോ A3S

ഒപ്പോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ A3S വിപണിയിൽ എത്തിയിരിക്കുന്നു .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാം തന്നെ ഈ മോഡലുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയാണ് .കൂടാതെ ഇതിന്റെ 19.9 ഡിസ്പ്ലേ റേഷിയോയും .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും നിന്നും മനസ്സിലാക്കാം .

6.2 ഇഞ്ചിന്റെ വലിയ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Notch ഡിസ്പ്ലേ ഇതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് .AI ബ്യൂട്ടി ക്യാമറയും ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .

Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഒപ്പോയുടെ എ5 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . .AI ബ്യൂട്ടി ടെക്നോളജി 2.0 ഇതിന്റെ ക്യാമറകളുടെ മറ്റൊരു സവിശേഷതയാണ് .

4230mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് . 4G VoLTE, Wi-Fi, Bluetooth, GPS/ A-GPS, Micro-USB എന്നി സവിശേഷതകളോടെ പുറത്തിറങ്ങുന്ന ഇതിന്റെ വിപണിയിലെ വിലവരുന്നത് 10990 രൂപയാണ് .ഉടൻ തന്നെ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :