ഒപെര മിനിയെ കുറിച്ചും അതിന്റെ പ്രധാൻ സവിശേഷതകളെ കുറിച്ചും നമുക്ക് ഇവിടെ നിന്നും മനസിലാക്കാം .
ലോക ബ്രൌസര്‍ നിര്‍മ്മാണത്തില്‍ ഒപേരയ്ക്ക് മൂന്നാം സ്ഥാനമാണ്. ഗൂഗിളിന്‍റെ ക്രോം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആപ്പിളിന്‍റെ സഫാരി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ മൈക്രോസോഫ്റ്റ്, മോസില എന്നീ ബ്രൌസറുകളും ഒപേരയ്ക്ക് പിന്നാലെ തന്നെയുണ്ട്. പുതിയ ഒപേര ബ്രൌസറില്‍ ജിമെയില്‍, ഫേസ്ബുക്ക് എന്നീ സൈറ്റുകള്‍ പെട്ടെന്ന് പ്രവര്‍ത്തിപ്പിക്കാനാകും. വേഗതയില്ലത്ത നെറ്റ് കണക്‍ഷണുകളെ സഹായിക്കാനും ഒപേര പത്തിന് കഴിയുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.നോര്‍വെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒപേര സോഫ്റ്റ്വയര്‍ കമ്പനിയുടെ പുതിയ വെബ് ബ്രൌസര്‍ പുറത്തിറങ്ങി. ബ്രൌസിംഗ് വേഗതയ്ക്ക് പ്രാമുഖ്യം നല്‍കി വികസിപ്പിച്ചെടുത്തിട്ടുള്ള ബ്രൌസറിന് ഒപേര പത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ രൂപം, പുതിയ സാങ്കേതിക വിദ്യകള്‍ എന്നതാണ് ഒപേര പത്തിന്‍റെ പ്രത്യേകത.പേരയുടെ 2008 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ 23.4 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കള്‍ ഒപേര മിനി ബ്രൌസര്‍ ഉപയോഗിക്കുന്നത്.
അതേസമയം, ഡെസ്ക്‍ടോപ് മേഖലയില്‍ ഒപേര വളരെ പിന്നിലാണ്. വിപണിയില്‍ 60 ശതമാനം പേരും മൈക്രോസോഫ്റ്റ് ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ ഉപയോഗിക്കുമ്പോള്‍ മോസില ഫയര്‍ഫൊക്സ് 30 ശതമാനം പേര്‍ ഉപയോഗിക്കുന്നു. ഒപേര, ഗൂഗിള്‍, ആപ്പിള്‍ എന്നീ ബ്രൌസറുകള്‍ മൂന്ന് ശതമാനം പേരും ഉപയോഗിക്കുന്നു.ആഫ്രിക്കയിലെ പന്ത്രണ്ടോളം രാഷ്ട്രങ്ങളിലെ മൊബൈല്‍ ഉപയോക്താക്കള്‍ ഒപേര മിനി ബ്രൌസറാണ് ഉപയോഗിക്കുന്നത്.
ദക്ഷിണാഫ്രിക്ക, നൈജീരിയ, ഈജിപ്ത്, കെനിയ, ലിബിയ, താന്‍സാനിയ, കൊറ്റെ ഡി ഐവറി, നമീബിയ, ഗാന, ഗാബണ്‍ എന്നീ രാജ്യങ്ങളിലെ മൊബൈല്‍ ഉപയോക്താക്കളാണ് കൂടുതലായി ഒപേരയെ സമീപിക്കുന്നത്.