AIയിൽ ഇന്ത്യയുടെ ‘ആഗോള പ്രാധാന്യം’: മോദിയെ നേരിൽ വന്നുകണ്ട് ChatGPT തലവൻ

Updated on 09-Jun-2023
HIGHLIGHTS

ഇന്ത്യയിൽ AI യുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് മോദിയും ആൾട്ട്മാനും ചർച്ച നടത്തി

ഇന്ത്യയ്ക്ക് പുറമെ ഇസ്രേയൽ ഉൾപ്പെടെ 6 രാജ്യങ്ങളിൽ ആൾട്ട്മാൻ സന്ദർശനം നടത്തും

AI  ചാറ്റ്ബോട്ടുകളുടെ ഖ്യാതിയിൽ നിർണായകമാണ് OpenAIയുടെ ചാറ്റ്ജിപിടി. പിന്നാലെ മൈക്രോസോഫ്റ്റും ഗൂഗിളുമെല്ലാം ചാറ്റ്ബോട്ടുകൾ അവതരിപ്പിച്ചെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രചാരം ലഭിച്ചത് ChatGPT തന്നെയാണ്. നേട്ടങ്ങൾ ഒട്ടനവധി ഉണ്ടെങ്കിലും എണ്ണിപ്പറയാനുള്ള ന്യൂനവശങ്ങളും ചാറ്റ്ജിപിടിയ്ക്കുണ്ട്. കാരണം, മനുഷ്യരാശിയ്ക്ക് തന്നെ ചാറ്റ്ജിപിടി അപകടമാണോ എന്ന ആശങ്കയാണ് പലരും ഉന്നയിക്കുന്നത്.
ഈ അവസരത്തിലാണ് ഇന്ത്യയിലും അതിവേഗം വളർന്നുവ്യാപിച്ച ChatGPTയുടെ CEO ഇതാ ഇന്ത്യയിലെത്തിയിരിക്കുകയാണ്.

രാജ്യത്തെ AIയുടെ ഭാവിയെ കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും പ്രധാനമന്ത്രിയുമായി ചർച്ച നടത്താനാണ് സാം ആൾട്ട്മാന്റെ ഇന്ത്യാ സന്ദർശനം. OpenAIയുടെ CEO സാം ആൾട്ട്മാനും PM നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഡൽഹി IITയിൽ നടന്ന ഡിജിറ്റൽ ഇന്ത്യ ഡയലോഗ് പരിപാടിയിൽ വച്ചാണ് ഇരുവരും തമ്മിലുള്ള ചർച്ച. AIയിൽ മോദി വളരെയധികം ഉത്സാഹം പ്രകടിപ്പിച്ചുവെന്ന് Altman വ്യക്തമാക്കി. ചാറ്റ്ജിപിടിയ്ക്ക് ഇന്ത്യയിൽ ഇത്രയധികം പ്രചാരം നേടാനുള്ള കാരണമെന്തെന്ന് Altman മോദിയോട് ചോദിച്ചു. ഇതിന് പ്രധാനമന്ത്രി വിശദമായ മറുപടി നൽകിയെന്നാണ് ഓപ്പൺഎഐ CEO അറിയിച്ചത്.

https://twitter.com/sama/status/1666980817783103488?ref_src=twsrc%5Etfw

ഇന്ത്യയിൽ AI യുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് വിവരം. എങ്കിലും ഈ സാങ്കേതികവിദ്യയ്ക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ആവശ്യകതയും ചർച്ച ചെയ്തു.

കേന്ദ്രവും ChatGPTയും

സർക്കാർ പദ്ധതികളും മറ്റും അറിയുന്നതിന് ChatGPTയും മറ്റ് AI സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള സംവിധാനങ്ങൾ ഇതിനകം കേന്ദ്ര സർക്കാർ നടപ്പിലാക്കിയതാണ്. എന്നാൽ, വിവിധ സർക്കാർ സേവനങ്ങളിലേക്ക് AI സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനും ഇന്ത്യൻ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യം സാം ആൾട്ട്മാൻ പ്രധാനമന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇങ്ങനെ AI  ഉപയോഗിക്കുമ്പോൾ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ഇതിനായി LLM അഥവാ ഭാഷ-പഠന മാതൃകകൾ പ്രയോജനപ്പെടുത്താമെന്നും ആൾട്ട്മാൻ പറയുന്നു. കൂടാതെ, നിക്ഷേപകർക്കും ആൾട്ട്മാന്റെ സന്ദർശനം കൂടുതൽ അവസരങ്ങൾ തുറന്നിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ മാത്രമാണോ സന്ദർശന ഉദ്ദേശം?

AIയുടെ ഇന്ത്യയിലെ വികാസം മാത്രമല്ല സാം ആൾട്ട്മാന്റെ ലക്ഷ്യം. എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള റെഗുലേഷനിലും നിയമ രൂപീകരികരണത്തിലുമെല്ലാം ഇന്ത്യയ്ക്ക് ആഗോള തലത്തിൽ നിർണായക പങ്ക് വഹിക്കാനാകുമെന്നാണ് OpenAI സിഇഒ പറയുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇസ്രേയൽ ഉൾപ്പെടെ 6 രാജ്യങ്ങളിൽ ആൾട്ട്മാൻ സന്ദർശനം നടത്തുന്നുണ്ട്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :