ഓപ്പൺ എഐ (OpenAI) പുറത്തിറക്കിയ ചാറ്റ്ബോട്ട് പിന്നാലെ ലോകം മുഴുവൻ തരംഗമായി മാറിയിട്ടുണ്ട്. ഒടുവിലിതാ ചാറ്റ്ജിപിടി (ChatGPT)യിലെ ലാംഗ്വേജ് മോഡലിനും ഒരു പിൻഗാമിയെത്തിയിരിക്കുകയാണ്. (ChatGPT) ഇപ്പോൾ ഉപയോഗിക്കുന്ന ലാംഗ്വേജ് മോഡലിലും കൂടുതൽ അപ്ഗ്രേഡഡായിട്ടുള്ള വേർഷനാണ് ജിപിടി-4(GPT-4). തൊഴില്‍ പരവും, അക്കാദമികവുമായ ചില ജോലികളില്‍ മനുഷ്യന് തുല്യമായ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ ജിപിടി 4(GPT-4)ന് സാധിക്കുമെന്ന് ഓപ്പണ്‍ എഐ പറയുന്നു.
കൂടുതൽ സൂക്ഷ്മമായ നിർദേശങ്ങൾ കൈകാര്യം ചെയ്യാനും ജിപിടി-4(GPT-4)-ന് കഴിവുണ്ട്. ഡീപ്പ് ലേണിങ് സാങ്കേതികവിദ്യയിൽ ഇത് വരെ കമ്പനിയ്ക്ക് കൈവരിക്കാനായ ഏറ്റവും വലിയ നേട്ടമായാണ് ഓപ്പൺ എഐ ജിപിടി-4(GPT-4) നെ വിശേഷിപ്പിക്കുന്നത്. ഇമേജുകളും ടെക്സ്റ്റും ഉപയോഗിച്ച് നിർദേശങ്ങൾ സ്വീകരിച്ച് ടെക്സ്റ്റ് ഔട്ട്പുട്ടുകൾ നൽകാൻ കഴിയുന്ന മൾട്ടിമോഡൽ ലാംഗേജ് മോഡലാണ് ജിപിടി-4(GPT-4).
അതിസങ്കീർണമായ ചോദ്യങ്ങൾക്ക് അതിന്റെ മുൻഗാമി നൽകുന്നതിലും മികച്ച ഉത്തരങ്ങൾ നൽകാൻ ജിപിടി-4(GPT-4)ന് സാധിക്കുന്നു. അത് പോലെ തന്നെ ഇമേജുകൾ ഉപയോഗിച്ച് നൽകുന്ന പ്രോംപ്റ്റുകൾ മനസിലാക്കാനും വാചക രൂപത്തിൽ മറുപടി നൽകാനും പുതിയ ലാംഗ്വേജ് മോഡലിന് കഴിയുന്നുണ്ട്. ചിത്രങ്ങൾ എന്ന് പറയുമ്പോൾ ചിത്രങ്ങളും ഫോട്ടോകളുമുള്ള ഡോക്യുമെന്റ്സ് ഉപയോഗപ്പെടുത്താൻ കഴിയും. ഡയഗ്രമുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവയും പ്രോംപ്റ്റുകളിൽ ഉൾപ്പെടുത്താം.
ജിപിടി-4(GPT-4) ന്റെ കഴിവുകള്‍ ഇപ്പോള്‍ ചാറ്റ് ജിപിടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനായ ചാറ്റ് ജിപിടി പ്ലസിലാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന്റെ ബിങ് ബ്രൗസറിലും ജിപിടി-4(GPT-4)പരീക്ഷിക്കുന്നുണ്ട്. അനുവദനീയമല്ലാത്ത നിര്‍ദേശങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാനുള്ള കഴിവ് 82 ശതമാനത്തോളം മെച്ചപ്പെടുത്തിയാണ് ജിപിടി-4 (GPT-4) ഒരുക്കിയിരിക്കുന്നത്. പുറമെ നല്‍കുന്ന വിവരങ്ങളുടെ കൂടുതല്‍ വസ്തുതാ പരമായിരിക്കാനും ജിപിടി-4(GPT-4) പരിശീലപ്പിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ കമ്പനിയാണ് ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി (ChatGPT)യുടെ വിജയ സാധ്യത തിരിച്ചറിഞ്ഞ മൈക്രോസോഫ്റ്റ് കോടികളാണ് കമ്പനിയില്‍ മുടക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനിലും, എഡ്ജ് ബ്രൗസറിലും ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.