ജിയോ പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓഫറുകൾ തന്നത് ജിയോ തന്നെയായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .പുതുവത്സരത്തിലും ജിയോ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ജിയോ അവരുടെ മറ്റൊരു ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .
ദിവസേന 1 ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത് .153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .എന്നാൽ നേരത്തെ ഇതേ ഓഫറുകളിൽ ജിയോ നൽകിയിരുന്നത് വെറും 500എംബി ആയിരുന്നു .
കൂടാതെ 100 SMS ഇതിൽ ലഭിക്കുന്നതാണ് .ജിയോ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .അതായത് 28 ദിവസത്തേക്ക് 28 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .