ഓൺലൈൻ വഴി നടക്കുന്ന വൻ തട്ടിപ്പുകൾ ;നിങ്ങളും ശ്രദ്ധിക്കുക

Updated on 24-Jan-2020
HIGHLIGHTS

ഓൺലൈൻ പേമെന്റുകൾ നടത്തുന്നവർ വളരെ ശ്രദ്ധിക്കുക

ഇന്ന് നമുക്ക് ഏതുകാര്യത്തിനു നമ്മളുടെ ഫോണിന്റെ ബട്ടൺ ഒന്ന് അമർത്തിയാൽ മതി .വീട്ടിലേക്കു വേണ്ട അരി സാധനങ്ങൾ മുതൽ നിങ്ങൾക്ക് ആവിശ്യമായ മറ്റു എല്ലാ തരം ഉത്പന്നങ്ങളും ഇന്ന് ഓൺലൈനിൽ ലഭ്യമാകുന്നതാണു് .അതിന്നായി നൂറുകണക്കിന് ഓൺലൈൻ ആപ്ലിക്കേഷനുകളും ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാക്കുന്നുണ്ട് .കൂടാതെ ഫോൺ പേ ,paytm ,ഗൂഗിൾ പേ പോലെയുള്ള ആപ്ലിക്കേഷനുകളും പേ മെന്റ് ഓപ്‌ഷനുകൾക്ക് ഇപ്പോൾ നമുക്ക് ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ നമ്മൾ നടത്തുന്ന പല ട്രാൻസാക്ഷനുകളും എത്രമാത്രം സുരക്ഷിതമാണ് ?.

ഒരു ദിവസ്സവും നമ്മൾ പല തരത്തിലുള്ള വാർത്തകൾ കേൾക്കുന്നുണ്ട് .പല തരത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇര ആയവരുടെ വാർത്തകൾ നമ്മൾ കേട്ടതിനു ശേഷവും നമ്മൾ തന്നെ ചിലപ്പോൾ പറ്റിക്കപ്പെടാറുണ്ട് .എന്നാൽ വളരെ കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ ഓൺലൈൻ ഷോപ്പിംങ്ങും അതുപോലെ തന്നെ ഓൺലൈൻ വഴി നടത്തുന്ന പേയ്‌മെന്റുകളും സുരക്ഷിതമാണ് .

അതിൽ ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് ഒരു ഷോപ്പിംഗ് വെബ് സൈറ്റിലും നിങ്ങളുടെ കാർഡുകളുടെ വിവരങ്ങൾ സേവ് ചെയ്ത ഇടരുത് എന്നതാണ് .നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക .രണ്ടാമതായി നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ട്രാന്സാക്ഷനു മുൻപ് ലഭിക്കുന്ന OTP അഥവാ വൺ ടൈം പാസ്സ്‌വേർഡ് മറ്റൊരാൾക്കും നിങ്ങൾ പറഞ്ഞുകൊടുക്കുവാൻ പാടുള്ളതല്ല .

ഓൺലൈൻ വഴി ഒരു അപരിചതൽ നിങ്ങളെ സഹായിക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ കാർഡ് നമ്പറുകൾ ,OTP പോലെയുള്ള ഒരു കാര്യങ്ങളും ഷെയർ ചെയ്യുവാൻ പാടുള്ളതല്ല .ഒരു ട്രാൻസാക്ഷൻ പൂർത്തിക്കരിക്കുന്നത് OTP വഴിയാണ് .അടുത്തതായോ നിങ്ങൾ ഷോപ്പുകളിലും മറ്റും കാർഡുകൾ swipe ചെയ്യുകയാണെങ്കിൽ നിങ്ങളുടെ രഹസ്യ പിൻ നമ്പറുകൾ മറ്റൊരാളെക്കൊണ്ട് ഉപയോഗിപ്പിക്കാതെ നിങ്ങൾ തന്നെ തുക പരിശോധിച്ചതിനു ശേഷം ട്രാൻസാക്ഷൻ പൂർത്തീകരിക്കുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :