ഓൺലൈൻ വഴി വാങ്ങിയത് 800 രൂപയുടെ ഉത്പന്നങ്ങൾ; ,നഷ്ടമായത് 80000 രൂപ

ഓൺലൈൻ വഴി വാങ്ങിയത് 800 രൂപയുടെ ഉത്പന്നങ്ങൾ; ,നഷ്ടമായത് 80000 രൂപ
HIGHLIGHTS

ബംഗളൂരുവിൽ ആണ് ഈ സംഭവം ഇപ്പോൾ നടന്നിരിക്കുന്നത്

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ തിരഞ്ഞെടുക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ .ഇന്ത്യയിൽ താനെ ഒരുപാടു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ ഉണ്ട് .എന്നാൽ പല ആളുകളും പല തരത്തിൽ ഇത്തരത്തിൽ ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം പറ്റിക്കപെടുകയും ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം .

എന്നാൽ സുരക്ഷിതമായിട്ടുള്ള വെബ് സൈറ്റുകളിൽ നിന്നും ഉപഭോതാക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രേശ്നങ്ങൾ നേരിടുകയെണെങ്കിൽ ആ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ നമുക്ക് റീഫണ്ട് അല്ലെങ്കിൽ റീപ്ലേസ്മെന്റ് നൽകാറുണ്ട് .എന്നാൽ കഴിഞ്ഞ ദിവസ്സം ബംഗളൂരുവിൽ ശ്രാവണ എന്നയാൾക്കാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നിരിക്കുന്നത് .ഒരു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റിൽ നിന്നും 800 രൂപയുടെ ഒരു കുർത്തയാണ്വാങ്ങിയത് .എന്നാൽ കുർത്ത എത്താത്തതിനെ തുടർന്ന് ഈ ഓൺലൈൻ ആപ്ലിക്കേഷനിൽ നൽകിയിരുന്ന നമ്പറിലേക്ക് ശ്രാവണ വിളിച്ചു .

എന്നാൽ കസ്റ്റമാകെയറിലെ എക്സിക്യൂട്ടീവ് കുർത്ത ഉടൻ അയക്കുമെന്ന് അറിയിച്ചു .അതിന്നായി കുറച്ചു വിവരങ്ങൾ വേണമെന്ന് എക്സിക്യൂട്ടീവ് പറഞ്ഞതിനെ തുടർന്ന് OTP അടക്കമുള്ള വിവരങ്ങൾ ഷെയർ ചെയ്യുകയുണ്ടായി .മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ 79,600 രൂപ അക്കൗണ്ടിൽ നിന്നും പിൻ വലിച്ചതായി അറിയുവാൻ കഴിഞ്ഞു .

ഇത്തരത്തിൽ ഒരുപാടു ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നുണ്ട് .പല തരത്തിലുള്ള ഓഫറുകൾ ഉൾപ്പെടുത്തിയാണ് ഇത്തരക്കാർ ആപ്ലികേഷനുകൾ അപ്പ്ലോഡ് ചെയ്തിരിക്കുന്നത് .എന്നാൽ നമ്മൾ അറിയാതെ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുകയും ഇത്തരത്തിൽ പറ്റിക്കപ്പെടുകയും ചെയ്യുന്നു .OTP അഥവാ വൺ ടൈം പാസ്സ്‌വേർഡ് നമ്മൾ മാത്രമല്ലാതെ മറ്റൊരാൾക്കും നമ്മൾ പറഞ്ഞുകൊടുക്കുവാൻ പാടുള്ളതല്ല . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo