വൺപ്ലസ് 3, 3T ഫോണുകൾക്ക് ഓക്സിജൻ 4.1.6 അപ്‌ഡേറ്റ്
കഴിഞ്ഞയാഴ്ച വന്ന 4.1.5 അപ്‌ഡേറ്റ് പിൻവലിച്ചുകൊണ്ടാണ് വൺപ്ലസ് പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കിയിരിക്കുന്നത്.
വൺപ്ലസ് 3,3T എന്നീ ഫോണുകൾക്ക് ഓക്സിജൻ 4.1.5 അപ്‌ഡേറ്റ് കഴിഞ്ഞയാഴ്ച കമ്പനി അവതരിപ്പിച്ചിരുന്നു.എന്നാൽ ഇപ്പോൾ ആ അപ്‌ഡേറ്റ് പിൻവലിച്ചു കൊണ്ട് ഓക്സിജൻ 4.1.6 അപ്‌ഡേറ്റ് അവതരിപ്പിച്ചതിരിക്കുകയാണ് വൺപ്ലസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ.
വൺപ്ലസ് അവരുടെ ഫോറങ്ങളിലാണ് പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. 4.1.5 അപ്ഡേറ്റ് പോലെ, 4.1.6 അപ്ഡേറ്റ് ആൻഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കിയുള്ളതാണ് . എന്നാൽ 4.1.5 അപ്ഡേറ്റ് പെട്ടെന്ന് പിൻവലിയ്ക്കാനുള്ളതിനു പിന്നിലെ ഒരു കാരണവും വൺപ്ലസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
4.1.5 അപ്ഡേഷനുമായി ചേഞ്ച് ലോഗ് ( changelog) സമാനമായ പുതിയ അപ്‌ഡേറ്റിൽ പ്രകടമായ ലോഗ് വ്യത്യാസങ്ങളും കാണാനാകുന്നില്ല. ഒരാഴ്ചക്കുള്ളിൽ ആഗോള വ്യാപകമായി ഈ പുതിയ ഓൺ ദി എയർ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന് കരുതുന്നു. ബാറ്ററിയ്ക്കുള്ള ഓപ്റ്റിമൈസേഷനുകൾ,പ്രോക്സിമിറ്റി സെൻസർ ഒപ്റ്റിമൈസേഷനുകൾ,കുറഞ്ഞ വെളിച്ചത്തിലെ ക്യാമറ ഫോക്കസ് ഒപ്റ്റിമൈസേഷനുകൾ,വിപുലീകരിച്ച സ്ക്രീൻഷോട്ടുകൾക്കായി ഒപ്റ്റിമൈസേഷനുകൾ എന്നിവയോടെയാണ് ഓക്സിജൻ 4.1.6 അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്.