ഒരു സ്വിച്ചിട്ടാൽ ആർക്കും നല്ലൊരു പാട്ട് സൃഷ്ടിക്കാം. പാട്ടുകൾ സൃഷ്ട്ടിക്കുന്നതിനായി പാട്ടിന്റെ വരികൾ എഴുതുകയോ, ട്യൂൺ കണ്ടെത്തുകയോ, കലാകാരന്മാരെ അന്വേഷിച്ച് നടക്കുകയോ, പാടാൻ ഗായകരെ കൊണ്ടുവരികയോ ഒന്നും ആവശ്യമില്ല. ഈ രീതിയിലൊരു മ്യൂസിക് സിസ്റ്റവുമായി രംഗത്തെത്താൻ ഒരുങ്ങിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ Oneplus.
എഐ സാങ്കേതികവിദ്യയാണ് ടെക്നോളജി മേഖലയെ നയിക്കാൻ പോകുന്നത്. എഐയുടെ പിന്തുണയോടെ മ്യൂസിക് ഒരുക്കാൻ സഹായിക്കുന്ന ഒരു സ്റ്റുഡിയോ Oneplus പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ എന്നാണ് ഇതിന്റെ പേര്.
മിനിറ്റുകൾക്കുള്ളിൽ പാട്ടുകൾ സൃഷ്ടിക്കാൻ എഐ ടൂൾ ഉപയോക്താക്കളെ അനുവദിക്കും. വേണ്ടത് എന്താണെന്ന് ടെക്സ്റ്റായി നൽകുക.ആളുകളുടെ സർഗ്ഗാത്മകതയെ കണ്ടെത്താനും അവയെ വളർത്താനും സഹായിക്കുക എന്നതാണ് വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ. വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ ഉപയോക്താക്കളെ വരികൾ സൃഷ്ടിക്കാനും അവയെ എഐ ജനറേറ്റഡ് ബീറ്റുകളുമായി സംയോജിപ്പിക്കാനും അനുവദിക്കുന്നു.
എഐ മ്യൂസിക് സ്റ്റുഡിയോ സാങ്കേതികവിദ്യയുടെയും സർഗ്ഗാത്മകതയുടെയും സമാനതകളില്ലാത്ത സംയോജനം കൂടിയാണ്. ഉപയോക്താക്കൾക്ക് ഉള്ളിലുള്ള കലാവാസന പുറത്തുകൊണ്ടുവരാൻ എഐ മ്യൂസിക് സ്റ്റുഡിയോ അവസരം നൽകുന്നു. സംഗീത യാത്രയെ രൂപപ്പെടുത്താനുള്ള ശക്തി നൽകുകയാണ് എഐ മ്യൂസിക് സ്റ്റുഡിയോയുടെ ലക്‌ഷ്യം
ആദ്യം വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് സൃഷ്‌ടിക്കുക, ഹിപ്-ഹോപ്പ്, EDM എന്നിങ്ങനെ ഏത് വിധത്തിലുള്ള മ്യൂസിക്കാണ് വേണ്ടത് എന്ന് സെലക്ട് ചെയ്യുക. പാട്ടിന്റെ മൂഡ്, തീം മറ്റ് ഘടകങ്ങൾ എന്നിവ നിങ്ങളുടെ ഇഷ്ടത്തിന് കസ്റ്റമൈസ് ചെയ്യുക. തുടർന്ന് ഏത് വിധത്തിലുള്ള പാട്ടാണ് വേണ്ടത് എന്ന് പ്രോംപ്റ്റ് നൽകുക. തുടർന്ന് ജനറേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
എഐ തയാറാക്കിയ പാട്ടിന്റെ വരികളിലും മ്യൂസിക്കിലും തൃപ്തനാണെങ്കിൽ പ്രൊസീഡ് എന്നതിൽ ക്ലിക്ക് ചെയ്യുക. അതോടെ പാട്ട് സൃഷ്ടിക്കപ്പെടും. സൃഹൃത്തുക്കൾക്കും വീട്ടുകാർക്കുമൊക്കെയായി ഈ പാട്ട് ഷെയർ ചെയ്യാൻ പബ്ലിഷ് എന്നതിൽ ക്ലിക്ക് ചെയ്യുക
സംഗീത ആസ്വാദനത്തിന്റെ പുത്തൻ തലങ്ങൾ സൃഷ്ടിക്കാനും വൺപ്ലസിന്റെ ഈ എഐ മ്യൂസിക് സ്റ്റുഡിയോയ്ക്ക് സാധിക്കും. ഈ പുതിയ ഫീച്ചർ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഒരുമത്സരവും വൺപ്ലസ് ഒരുക്കുന്നുണ്ട്. ഡിസംബർ 17ന് വൈകിട്ട് 5 വരെയാണ് ഇതിനായി എൻട്രി അയയ്ക്കാനാകുക.