OnePlus Phones under 20K: വൺപ്ലസിന്റെ 20,000 രൂപയിൽ താഴെയുള്ള 3 സ്മാർട്ട്‌ഫോണുകൾ
നിരവധി സ്മാർട്ട്ഫോണുകൾ വൺപ്ലസിന്റേതായി പുറത്തിറങ്ങുന്നുണ്ട്
20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ ഒന്ന് പരിശോധിക്കാം
വൺപ്ലസിന്റെ പുറത്തിറങ്ങുന്ന ഓരോ സ്മാർട്ട്ഫോണും മികച്ചതാണ്. നിരവധി സ്മാർട്ട്ഫോണുകൾ വൺപ്ലസിന്റേതായി പുറത്തിറങ്ങുന്നുണ്ട്. അതിൽ 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ ഒന്ന് പരിശോധിക്കാം
OnePlus Nord CE3 Lite 5G
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് ഇന്ത്യയിൽ 19,999 രൂപയാണ് വില. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 20:9 ആസ്പാക്ട് റേഷിയോ, 91.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 391 പിപിഐ പിക്‌സൽ ഡെൻസിറ്റി, 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണുള്ളത്.
ഒക്ട-കോർ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫോണിലെ റാം 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും ഫോണിൽ ഓപ്ഷനുണ്ട്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വരുന്നത്.
OnePlus Nord CE 2 Lite 5G
വൺപ്ലസിന്റെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ സീരീസാണ് നോർഡ്. നോർഡ് സീരീസിലെ കമ്പനിയുടെ ഏറ്റവും പുതിയ ഡിവൈസാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ. വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ കൂടിയാണിത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. OnePlus പുറത്തിറക്കിയ ഈ 5G ഫോണിന് 18,990 രൂപയാണ് വില വരുന്നത്. പോർട്രെയ്റ്റ് ഷോട്ടുകൾക്കും വീഡിയോകൾക്കും ഈ ഫോൺ മികച്ച ഓപ്ഷനാണ്. ഫോണിന്റെ മറ്റ് ഫീച്ചറുകൾ പരിശോധിച്ചാൽ 5000mAh ബാറ്ററിയും, Android 12 ഓപ്പറേറ്റിങ് സിസ്റ്റവും ഇതിൽ വരുന്നു.
OnePlus Nord CE 2 5G
വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ മീഡിയാടെക്ക് ഡൈമൻസിറ്റി 900 എസ്ഒസി, 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 64 എംപി മെയിൻ ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിനെ ആകർഷകം ആക്കുന്നത്.