OnePlus Nord CE 3 Alternatives: Motorola, iQOO, Realme, Poco എന്നിവയുമായി മത്സരിക്കാൻ OnePlus Nord CE 3

OnePlus Nord CE 3 Alternatives: Motorola, iQOO, Realme, Poco എന്നിവയുമായി മത്സരിക്കാൻ OnePlus Nord CE 3
HIGHLIGHTS

OnePlus Nord CE 3യുമായി മത്സരിക്കാൻ Motorola. Realme, iQOO, Poco തുടങ്ങിയവയുടെ സ്മാർട്ട്ഫോണുകളുണ്ട്

OnePlus Nord CE 3യുമായി മത്സരിക്കാൻ പോകുന്ന മറ്റു ഫോണുകൾ താഴെ കൊടുക്കുന്നു

30,000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട്‌ഫോൺ സെഗ്‌മെന്റിൽ മികച്ച പ്രകടനവും വിലയും ആകർഷകമായ സവിശേഷതകളുമായി വരുന്ന പുത്തൻ സ്മാർട്ട്‌ഫോണാണ് OnePlus Nord CE 3. ഇതേ വിലയിൽ സമാന സവിശേഷതകളും പ്രവർത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്ന നിരവധി ഫോണുകൾ വിപണിയിലുണ്ട്. OnePlus Nord CE 3യുമായി മത്സരിക്കാൻ Motorola. Realme, iQOO, Poco എന്നിവയിൽ നിന്നുമുള്ള സ്‌മാർട്ട്‌ഫോണുകളുടെ 
ഒരു നീണ്ട നിരതന്നെയുണ്ട്‌. ഇവയെല്ലാം 30,000 രൂപയിൽ താഴെയാണ്. OnePlus Nord CE 3യുമായി മത്സരിക്കാൻ പോകുന്ന മറ്റു ഫോണുകൾ 
താഴെ കൊടുക്കുന്നു 

OnePlus ഇന്ത്യയിൽ രണ്ട് പുതിയ നോർഡ്-സീരീസ് ഫോണുകൾ അവതരിപ്പിച്ചു, OnePlus Nord 3 , Nord CE 3 എന്നിവയാണ് ഈ രണ്ട് സ്മാർട്ട്ഫോണുകൾ. ആദ്യത്തേത് പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണെങ്കിൽ രണ്ടാമത്തേത് ബജറ്റ് മിഡ് റേഞ്ച് ഓഫറാണ്. Nord CE 3-ന്റെ വില 8GB+128GB പതിപ്പിന് 26,999 രൂപയിലും 12GB+256GB ഓപ്ഷന് 28,999 രൂപയിലും ആരംഭിക്കുന്നു. സ്‌നാപ്ഡ്രാഗൺ 782G SoC, 120Hz AMOLED ഡിസ്‌പ്ലേ, 80W ഫാസ്റ്റ് ചാർജിംഗ് എന്നിവ പോലെയുള്ള പ്രീമിയം ഹാർഡ്‌വെയർ ഉപയോഗിച്ചാണ് ഫോൺ ഷിപ്പ് ചെയ്യുന്നത്. OnePlus Nord CE 3യ്ക്ക് വിപണിയിൽ പകരക്കാരാകാൻ സാധ്യതയുള്ള മറ്റു ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

Motorola Edge 40 

മോട്ടറോള എഡ്ജ് 40 (Motorola Edge 40) എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. 30000 രൂപ വില വിഭാഗത്തിൽ വരുന്ന ഈ ഡിവൈസ് ഐപി68 റേറ്റിങ്ങുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. ഈ വില വിഭാഗത്തിൽ വയർലെസ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ആദ്യത്തെ ഫോണും കൂടിയാണ് മോട്ടറോള എഡ്ജ് 40.കർവ്ഡ് ഡിസ്പ്ലെയും പ്രീമിയം ഫിനിഷുമായിട്ടാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ വരുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഒഐഎസ് സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുള്ളത്. മാക്രോ വിഷൻ സപ്പോർട്ടുള്ള 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഇതിലുണ്ട്. ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയാണുള്ളത്.മീഡിയടെക് ഡൈമൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിൽ 256 ജിബി UFS 3.1 സ്റ്റോറേജും 8ജിബി LPDDR4x റാമുമാണുള്ളത്.  68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയും മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുണ്ട്. 

POCO F5

പോക്കോ എഫ്5 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ ജെൻ 2 പ്രോസസറാണ്. മെലിഞ്ഞ ബെസലുകളുള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലെയും ഫോണിലുണ്ട്. 67W ടർബോ ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 64 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും പുതിയ ഫോണിൽ പോക്കോ നൽകിയിട്ടുണ്ട്. രണ്ട വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമാണ് ഫോൺ ലഭ്യമാകുന്നത്. 5000mAh ബാറ്ററിയാണ് പോക്കോ എഫ്5 5ജി സ്മാർട്ട്ഫോണിലുള്ളത്. 67W ടർബോ ചാർജിങ് സാങ്കേതികവിദ്യയും ഫോണിലുണ്ട്. പുതിയ ആൻഡ്രോയിഡ് 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. എല്ലാ കണക്റ്റിവിറ്റി ഫീച്ചറുകളും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

Realme 11 Pro+

റിയൽമി 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. ഈ ഡിവൈസിൽ മാലി-G68 ജിപിയുവുമുണ്ട്. ഈ ഫോണുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി പ്രോസസറാണ്. 12 ജിബി വരെ റാമും 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് റിയൽമി 11 പ്രോ പ്ലസ് 5ജി പ്രവർത്തിക്കുന്നത്. റിയൽമി 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. സൂപ്പർ ഒഐഎസ് സപ്പോർട്ടുള്ള 200 മെഗാപിക്സൽ സാംസങ് എച്ച്പി 3 പ്രൈമറി സെൻസറാണ് ഡിവൈസിലുള്ളത്. റിയൽമി 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ വരുന്നത് 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ്. 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

iQOO Neo 7

ഐകൂ നിയോ 7ൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, മീഡിയടെക്ക് ഡൈമെൻസിറ്റി 8200 എസ്ഒസി, 6.7 ഇഞ്ച് ഡിസ്‌പ്ലേ, 64 എംപി പ്രൈമറി ക്യാമറയുള്ള പിൻ ക്യാമറ സെറ്റപ്പ് തുടങ്ങിയ സവിശേഷതകളുണ്ട്. ഈ ഡിവൈസ് രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഐകൂ നിയോ 7 സ്മാർട്ട്ഫോൺ വരുന്നത്. ഒഐഎസ് ഉള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം രണ്ട് 2 മെഗാപിക്‌സൽ ക്യാമറകളും കമ്പനി നൽകിയിട്ടടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ക്യാമറയാണുള്ളത്. 

Nisana Nazeer
Digit.in
Logo
Digit.in
Logo