OnePlus ബഡ്‌സ് പ്രോ 2 ഇന്ത്യൻ വിപണിയിലേക്ക്; ലോഞ്ച് തീയതിയും മറ്റ് ഫീച്ചറുകളും

Updated on 04-Jan-2023
HIGHLIGHTS

വൺപ്ലസ് ബഡ്‌സ് പ്രോ 2 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തും

വൺപ്ലസ് ബഡ്‌സ് പ്രോ 2 ഗ്രീൻ,ബ്ലാക്ക്,വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും

വൺപ്ലസ് ബഡ്‌സ് പ്രോ 2വിന് 10,812 രൂപയാണ് വില

വൺപ്ലസ് ബഡ്‌സ് പ്രോ 2 (Oneplus buds pro 2)ൽ രണ്ട് ഇയർബഡുകളിലും മൂന്ന് മൈക്രോഫോണുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വൺപ്ലസ് ബഡ്‌സ് പ്രോ ഉപയോഗിക്കുന്നവരിൽ വൺപ്ലസ് ബഡ്‌സ് 2 പ്രോ (Oneplus buds pro 2) വളരെ പരിചിതമാണെന്ന് തോന്നുന്നു. ചെവിയിൽ നന്നായി ചേരുന്നതിന് ഇയർബഡുകളുടെ ഇയർ ടിപ്പുകൾ വളരെ ചെറുതാണ്. ഇയർ ടിപ്പുകൾക്ക് ഡ്യുവൽ ടോൺ ഡിസൈൻ ഉണ്ട്, മുകളിലെ പകുതിയിൽ മാറ്റ് ഫിനിഷും താഴെ പകുതിയിൽ തിളങ്ങുന്ന ഫിനിഷും ഉണ്ട്. വൺപ്ലസ് 11(OnePlus 11) ഫെബ്രുവരി 7ന് ഇന്ത്യയിൽ വിപണിയിലെത്തും. ഫ്ലാഗ്ഷിപ്പുകൾക്കൊപ്പം വൺപ്ലസ്ബ ബഡ്സ് പ്രോ 2 (Oneplus buds pro 2) ഫ്ലാഗ്ഷിപ്പ് TWS ഇയർബഡുകളും അവതരിപ്പിക്കും. 

വൺപ്ലസ് ബഡ്‌സ് പ്രോ 2(Oneplus buds pro 2) പ്രത്യേകതകൾ

Dynaudio ട്യൂണിംഗ് വൺപ്ലസ് ബഡ്‌സ് പ്രോ 2(Oneplus buds pro 2)യുടെ പ്രത്യേകതയാണ്. ഓഡിയോ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഉപകരണത്തിൽ 11-എംഎം വൂഫറുകളും 6-എംഎം ട്വീറ്ററുകളും സജ്ജീകരിച്ചിരിക്കുന്നു. ഓരോ ഇയർബഡിലും MelodyBoost ഡ്യുവൽ ഡ്രൈവറുകൾ സജ്ജീകരിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. അത് സംഗീതം വ്യക്തമായി ആസ്വദിക്കാൻ കഴിയും. ഒമ്പത് മണിക്കൂർ വരെ ബാറ്ററി ലൈഫും 38 മണിക്കൂർ ബാറ്ററി ബാക്കപ്പും കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് ആറ് മണിക്കൂർ വരെ ബാറ്ററി യൂസേജും 22 മണിക്കൂറ്‍ കേയ്സും ലഭിക്കും. ഇയർബഡുകൾ 10 മിനിറ്റ് ചാർജ് ചെയ്യുന്നത് വഴി ഇയർബഡുകളിൽ മൂന്ന് മണിക്കൂർ പ്ലേബാക്കും കെയ്‌സിൽ 10 മണിക്കൂർ ബാറ്ററി ലൈഫും ലഭിക്കും. ഗൂഗിൾ ഫാസ്റ്റ് പെയറിങിനോടൊപ്പം ബ്ലൂടൂത്ത് v5.2കണക്റ്റിവിറ്റിയും വൺപ്ലസ് ബഡ്‌സ് പ്രോ 2(Oneplus buds pro 2)വിന്റെ പ്രത്യേകതയാണ്. 

വൺപ്ലസ് ബഡ്‌സ് പ്രോ 2(Oneplus buds pro 2) ഡിസൈൻ

ഇയർബഡുകളുടെ ബഡ്ഡുകൾ ചെറിയ കോണാകൃതിയിലാണ്. ഇയർ ടിപ്പുകൾക്ക് ഡ്യുവൽ-ടോൺ ഡിസൈൻ ഉണ്ട്, മുകളിലെ പകുതിയിൽ മാറ്റ് ഫിനിഷും അടിയിൽ തിളങ്ങുന്ന ഫിനിഷും ഉണ്ട്. ചാർജിംഗ് കെയ്‌സ് രണ്ട് ഇയർബഡുകൾ പിടിക്കാൻ ഒരു ചതുരാകൃതിയിലുള്ള ബോക്‌സ് മാത്രമാണ്. ഒരുപക്ഷേ ബാറ്ററി ചാർജിംഗ് സൂചനയ്‌ക്കുള്ള LED ഇൻഡിക്കേറ്ററും, ചാർജിംഗ് കെയ്‌സിൽ ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉണ്ടായിരിക്കും. വൺപ്ലസ് ബഡ്‌സ് പ്രോ 2 ബോക്‌സ് ഉള്ളടക്കത്തിൽ ഇയർബഡുകൾ, വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ട് അധിക സിലിക്കൺ ഇയർ ടിപ്പുകൾ,യുഎസ്ബി ടൈപ്പ്-എ മുതൽ യുഎസ്ബി ടൈപ്പ്-സി കേബിൾ എന്നിവ ഉൾപ്പെടുന്നു. വൺപ്ലസ് ബഡ്‌സ് പ്രോ 2 ആർബർ ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

കൂടുതൽ വാർത്തകൾ: മരണശേഷം ഗൂഗിളിനും ഫേസ്ബുക്കിനും എന്ത് സംഭവിക്കുന്നു? നിങ്ങൾ അറിയാൻ…

വൺപ്ലസ് ബഡ്‌സ് പ്രോ 2(Oneplus buds pro 2) സ്‌പെസിഫിക്കേഷനുകൾ

45db വരെ അഡാപ്റ്റീവ് നോയിസ് ക്യാൻസലേഷനെ (ANC) പിന്തുണയ്‌ക്കുന്ന 11mm, 6mm ഡ്യുവൽ ഡ്രൈവറുകളുമായി ഇയർബഡുകൾ ആണ് വൺപ്ലസ് ഇയർ ബഡ്ഡ്സ് 2 പ്രോയ്ക്കുള്ളത്. LHDC 4.0 കോഡെക്, സ്പേഷ്യൽ ഓഡിയോ എന്നിവയിൽ മൂന്ന് മൈക്രോഫോണുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.
വൺപ്ലസ് ബഡ്‌സ് 2 പ്രോ (OnePlus Buds Pro 2) ANC പ്രവർത്തനക്ഷമമായാൽ ഒറ്റ ചാർജിൽ 6 മണിക്കൂർ വരെയും ANC പ്രവർത്തനരഹിതമാക്കിയാൽ ഒമ്പത് മണിക്കൂർ വരെയും ബാറ്ററി ലൈഫ് നൽകുമെന്ന് അവകാശപ്പെടുന്നു. ചാർജിംഗ് കെയ്‌സിനൊപ്പം 38 മണിക്കൂർ വരെയും (ANC ഓഫ്) ANC പ്രവർത്തനക്ഷമമാക്കിയാൽ 22 മണിക്കൂർ വരെയും ചാർജ് നിൽക്കുമെന്ന് പറയുന്നു. വെറും 10 മിനിറ്റ് ചാർജിംഗ് ഉപയോഗിച്ച് മൂന്ന് മണിക്കൂർ വരെ പ്ലേബാക്ക് നൽകുമെന്ന് പറയപ്പെടുന്ന ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഇയർബഡുകളിൽ അവതരിപ്പിക്കും.

 

 

 

Connect On :