വൺപ്ലസ് റഫറൽ പ്രോഗ്രാം ആരംഭിച്ചു

Updated on 05-Jun-2017
HIGHLIGHTS

ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പോർട്ടലുകൾ വഴി വൺപ്ലസ് വാങ്ങിയവർക്ക് ഈ ഓഫർ ലഭ്യമല്ല

വൺപ്ലസിൽ നിന്നും ഏവരും കാത്തിരിക്കുന്ന മുൻനിര സ്മാർട്ട്ഫോൺ ; വൺപ്ലസ് 5 വിപണിയിലെത്തുന്നതിനു മുൻപായി  റഫറൽ പ്രോഗ്രാമുമായി വൺപ്ലസ് രംഗത്തെത്തി. വൺപ്ലസ് ആക്‌സസറികൾ  വാങ്ങുന്ന ആർക്കും ഈ   റഫറൽ പ്രോഗ്രാം വഴി 20 ശതമാനം വിലക്കിഴിവ് സ്വന്തമാക്കാൻ അവസസരമുണ്ട്.

വൺപ്ലസ് നിങ്ങൾക്ക് നൽകുന്ന പ്രത്യേക ലിങ്ക് ഉപയോഗിച്ച് വിവിധ വ്യക്തികൾ ഫോൺ വാങ്ങുമ്പോഴാണ് അക്സസറികളിന്മേൽ 20 ഡോളർ വിലക്കിഴിവ് ലിങ്ക് നേടിയയാൾക്ക് ലഭിക്കുക. ഇന്ത്യയിൽ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ ആക്‌സസറികൾ വാങ്ങുമ്പോൾ 20 ഡോളറിന് തുല്യമായ തുകയ്ക്ക് വിലക്കുറവ് നേടാനും ഈ പദ്ധതി അവസരമൊരുക്കുന്നു.

വൺപ്ലസ് വൺ , വൺപ്ലസ്  2, വൺപ്ലസ്  3, വൺപ്ലസ്  3 ടി, വരാനിരിക്കുന്ന വൺപ്ലസ്  5 എന്നിവ ഉൾപ്പെടെയുള്ള വൺപ്ലസ് ബ്രാൻഡഡ് സ്മാർട്ട്ഫോണുകളുടെ  ഉടമസ്ഥർക്ക് ഈ ഓഫർ ലഭ്യമാണ്. OnePlus.net എന്ന പോർട്ടൽ വഴി ഫോൺ സ്വന്തമാക്കിയവർക്കു മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുക. ഈ ഓഫർ ലഭ്യമാക്കുന്നതിനായി oneplus.net/referral  എന്ന വിലാസം സന്ദർശിക്കുക.

Connect On :