വൺപ്ലസ് 5 എത്തുന്നത് UFS സ്റ്റോറേജോടെ?

വൺപ്ലസ് 5 എത്തുന്നത് UFS സ്റ്റോറേജോടെ?
HIGHLIGHTS

ഇ.എം.എം.സിക്കുള്ളതിനേക്കാൾ വേഗമേറിയ UFS സ്റ്റോറേജ് എല്ലാ ഫ്‌ളാഗ്‌ഷിപ്പിലും ഉണ്ടായിരിക്കേണ്ടതാണെന്ന് വൺപ്ലസ് സി.ഇ.ഒ

വൺപ്ലസ് സ്മാർട്ട്ഫോൺ നിർമാതാക്കളിൽ നിന്നും പുതിയ ഫോൺ  പുറത്തിറങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ കമ്പനി  അതിന്റെ പുതിയ ഫ്‌ളാഗ്‌ഷിപ് ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളുമായി മുന്നോട്ടുവന്നു. വൺപ്ലസി ന്റെ സി.ഇ.ഒ പീറ്റ് ലാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശ പ്രകാരം  UFS  സ്റ്റോറേജിനൊപ്പമായിരിക്കുമോ  വൺപ്ലസ് 5 വിപണിയിലെത്തുക എന്നൊരു ചോദ്യം ഉയരുന്നുണ്ട്.

തീർച്ചയായും ലാവ് ഇത് സ്ഥിരീകരിച്ചില്ലെങ്കിലും അദ്ദേഹം ഒരു സാധ്യതയാണ് പറയുന്നത്. എന്തായാലും, പ്രത്യേകിച്ച് ഈ ഘട്ടത്തിൽ വൺപ്ലസ് എന്ന  സ്മാർട്ട്ഫോൺ  ഭീമന്റെ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയ പിന്തുടരുന്നവരെ ലക്ഷ്യമിട്ടുള്ള  തെറ്റായ മാർക്കറ്റിംഗ് രീതിയായും  സിഇഒയുടെ ഈ പോസ്റ്റിന്റെ കാണുന്നവരുണ്ട്. 

എന്നാൽ  സാംസങ് അല്ലെങ്കിൽ ഹുവാവെ പോലെയുള്ള കമ്പനികളെ അദ്ദേഹം ഈ പോസ്റ്റിലൂടെ  കളിയാക്കുകയായിരുന്നു എന്നും കരുതുന്നവരുണ്ട്. അതായത് ഇ.എം.എം.സി (EMMC) ക്കുള്ളതിനേക്കാൾ വേഗമേറിയ UFS സ്റ്റോറേജ്  എല്ലാ ഫ്‌ളാഗ്‌ഷിപ്പിലും  ഉണ്ടായിരിക്കേണ്ടതല്ലേ  എന്നതായിരിക്കാം ആ ചോദ്യത്തിന്റെ പിന്നിലെന്നും പരിഗണിക്കാം.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo