വൺപ്ലസ് 5 ജൂൺ പകുതിയോടെയെത്തും?

വൺപ്ലസ് 5 ജൂൺ പകുതിയോടെയെത്തും?
HIGHLIGHTS

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോൺ ജൂൺ 15 നു വിപണിയിലെത്തുമെന്നു സൂചനകൾ

 

സ്മാർട്ട്ഫോൺ പ്രേമികളുടെ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് 5 ജൂൺ 15 നു വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. കമ്പനിയുടെ  ഔദ്യോഗിക മെയിലിൽ നിന്നും ചോർന്ന വിവരങ്ങൾ പ്രകാരമാണ് വൺപ്ലസ് 5 വിന്റെ ലോഞ്ച് സംബന്ധിച്ച വാർത്ത ഓൺലൈനിൽ പരക്കുന്നത്. 

ജൂൺ 15 നു വിപണിയിലെത്തുന്ന ഫോണിന് മതിയായ പബ്ലിസിറ്റി നൽകണമെന്ന് നിർദേശിച്ചു കൊണ്ട് ബന്ധപ്പെട്ട ജീവനക്കാർക്ക് അയച്ച ഇ-മെയിലാണ് പുറത്തായത്. എന്നാൽ ഈ ചോർച്ച വൺപ്ലസ് 5 ന്റെ പ്രചരണാർത്ഥം കമ്പനി മനഃപൂർവം നടത്തിയ നീക്കമാണെന്നു കരുതുന്നവരുമുണ്ട്.

ഇന്ത്യയിൽ ക്വാൾകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ പിടിപ്പിച്ചെത്തുന്ന ആദ്യ ഫോണെന്ന സവിശേഷതയോടെയാണ്  വൺപ്ലസ് 5 ന്റെ വരവ്.  ക്വാൾകോം സ്നാപ്ഡ്രാഗൺ 835 SoC ആദ്യത്തെ 10nm മൊബൈൽ പ്ലാറ്റ്ഫോണ് വാഗ്‌ദാനം ചെയ്യുന്നത് . ഇതിന്റെ സഹായത്തോടെ കുറഞ്ഞ ഊർജ്ജ ഉപഭോഗവും മികച്ച ബാറ്ററി ലൈഫും സാധ്യമാകുമെന്നാണ് വൺപ്ലസ് വൃത്തങ്ങൾ പറയുന്നത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo