വൺപ്ലസ് 5 ഫോണിന്റെ ബൊക്കെ ഇഫക്ട് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്

വൺപ്ലസ് 5 ഫോണിന്റെ ബൊക്കെ ഇഫക്ട് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്
HIGHLIGHTS

ഡിഎസ്എൽആർ ക്യാമറ നൽകുന്ന ബൊക്കെ ഇഫക്‌ട് വൺപ്ലസ് 5 ഫോണിൽ ലഭിക്കുമെന്ന് സാമ്പിൾ ചിത്രം വ്യക്തമാക്കുന്നു

വൺപ്ലസ് 5 പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ  ഈ ഫോണിന്റെ ക്യാമറ സംബന്ധമായ ചില വിവരങ്ങൾ കൂടി പുറത്ത് വന്നു. നേരത്തെ തന്ന വൺപ്ലസ് 5 ഫോണിന്റെ സ്പെസിഫിക്കേഷനെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ വ്യക്തമായിരുന്നു.  അതിന്റെ ഡ്യുവൽ ക്യാമറ സെറ്റപ്പ്, സ്നാപ്ഡ്രാഗൺ  835 പ്രോസസറിന്റെ സാന്നിധ്യം ഇവയൊക്കെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇവ രണ്ടും ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. 

നേരത്തെ തന്നെ വൺപ്ലസ് 5 – ന്റെ ചില ക്യാമറ സാമ്പിളുകൾ നമ്മൾ  കണ്ടിരുന്നു .  ഇത്തരം സാമ്പിളുകളുടെ  കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി എത്തുന്ന ചിത്രം  അതിന്റെ ക്യാമറയുടെ ബോക്കെ (Bokeh) കഴിവുകൾ പ്രകടിപ്പിക്കുന്ന ഒന്നാണ്. വൺപ്ലസ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് വൺപ്ലസ് 5 ഫോണിന്റെ ബൊക്കെ ഇഫക്ട് വ്യക്തമാക്കുന്നത്. 

കമ്പനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രത്തിലെ പശ്ചാത്തലം ബ്ലർ ആയിരിക്കുകയും പെൺകുട്ടി ഫോക്കസിൽ ആയ രീതിയിലുമാണ് .ഇതിനെയാണ് ഫോട്ടോഗ്രാഫിയിൽ  ബൊക്കെ  ഇഫക്റ്റ് (bokeh effect) എന്ന് വിളിക്കുന്നു. കമ്പനി വൺപ്ലസ് 5 ന്റെ ഡ്യുവൽ ക്യാമറ സെറ്റപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്; ഈ  ഡ്യുവൽ ക്യാമറ സെറ്റപ്പ് ആണ് ചിത്രങ്ങളിലെ ബൊക്കെ ഇഫക്റ്റിനു പിന്നിൽ. അല്ലാത്തപക്ഷം ഈ ഫലം ലഭിക്കുന്നതിന് ഒരു ഡിഎസ്എൽആർ ക്യാമറ ആവശ്യമാണ്..

 

Digit.in
Logo
Digit.in
Logo