ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ കരുത്തറിയിച്ച ചൈനീസ് ബ്രാൻഡായ വൺപ്ലസ് വിപണിയിലെത്തിക്കുന്ന പുതിയ സ്മാർട്ട്ഫോൺ വൺപ്ലസ് 5 ഏറെ താമസിയാതെ ഉപഭോക്താക്കളിൽ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.വൺപ്ലസ് 5 ഫോണിൽ ക്വാൾകോം സ്നാപ്ഡ്രാഗൺ 835 ചിപ്‌സെറ്റായിരിക്കും ഉപയോഗിക്കുക എന്ന് വൺപ്ലസും ക്വാൾകോമും ഒരുപോലെ സ്ഥിരീകരിച്ചു.
ഇന്ത്യയിൽ ക്വാൾകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ പിടിപ്പിച്ചെത്തുന്ന ആദ്യ ഫോണെന്ന സവിശേഷതയോടെയാണ് വൺപ്ലസ് 5 ന്റെ വരവ്. ആദ്യ ഫോണിന്റെ വിപണി പ്രവേശം മുതൽ തുടരുന്ന ക്വാൾകോം-വൺപ്ലസ് ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണ് പുതിയ ഫോണിലെ ക്വാൾകോം സ്നാപ്ഡ്രാഗൺ പ്രോസസറിന്റെ പിന്തുണ.
ക്വാൾകോം സ്നാപ്ഡ്രാഗൺ 835 SoC ആദ്യത്തെ 10nm മൊബൈൽ പ്ലാറ്റ്ഫോണ് വാഗ്‌ദാനം ചെയ്യുന്നത് . ഇതിന്റെ സഹായത്തോടെ കുറഞ്ഞ ഊർജ്ജ ഉപഭോഗവും മികച്ച ബാറ്ററി ലൈഫും മാത്രമല്ല; അടുത്ത തലമുറ ഗെയിമിംഗും വിനോദാനുഭവവും ഈ ചിപ്പിനൊപ്പം ഘടിപ്പിച്ചെത്തുന്ന പുതിയ അഡ്രിനോ 540 ജിപിയു സഹായകമാകും. ജൂണിലോ ജൂലൈയിലോ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണിന് ഇതിനകം വൻ പ്രതികരണമാണ് വിവിധ ഫോറങ്ങളിൽ ലഭിച്ചിരിക്കുന്നത്.