വൺപ്ലസ് 5 ന്റെ പ്രത്യേകതകൾ പുറത്ത് വന്നു; 23 മെഗാപിക്സൽ പ്രധാനക്യാമറ.

Updated on 15-May-2017
HIGHLIGHTS

ലോകം ഉറ്റുനോക്കുന്ന വൺപ്ലസ് 5 ന്റെ ക്യാമറകൾ മികച്ച റെസലൂഷനോട് കൂടിയത്. 8 ജിബിയുടെ റാമും 64 ജിബി ആന്തരിക സംഭരണശേഷിയുമുള്ള ഫോണിന് 4000 എം.എ.എച്ച് ബാറ്ററി

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് 5  ന്റെ ചില പ്രത്യേകതകൾ പുറത്ത് വന്നു. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 4 ജി ഫാബ്‌ലറ്റ്ഗണത്തിൽപ്പെടുത്താവുന്ന ഫോണിന് ആൻഡ്രോയിഡ് 7 .1 നൗഗട്ട് ആയിരിക്കും ഒഎസ്. രണ്ടു നാനോ  സിമ്മുകൾ ഉപയോഗിക്കാവുന്ന ഡ്യുവൽ സ്റ്റാൻഡ്‌ബൈ ഫോണിന് ക്വാൾകോം സ്നാപ്ഡ്രാഗൺ 835 പ്രോസസറാകും കരുത്തുപകരുമെന്നു പ്രതീക്ഷിക്കുന്നത്.

8  ജിബിയുടെ റാമും 64 ജിബി ആന്തരിക സംഭരണശേഷിയുമുള്ള ഫോണിന് പ്രതീക്ഷിച്ചതു പോലെ ഇരട്ടപിൻ ക്യാമറകളുണ്ടാകില്ല; മറിച്ച് 23 മെഗാപിക്സൽ ശേഷിയുള്ള കിടിലൻ ക്യാമറാ സെൻസറായിരിക്കും പ്രധാന ക്യാമറയുടെ സ്ഥാനത്ത്  എന്നാണു ലഭിക്കുന്ന പുതിയ വിവരം. സെൽഫിപ്രേമികളെ  പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിയുന്ന 16 മെഗാപിക്സൽ മുൻക്യാമറയുമായാണ് വൺപ്ലസ് 5  ന്റെ വരവ് പ്രതീക്ഷിക്കുന്നത്.

4000 എം.എ.എച്ച് ശേഷിയുള്ള നോൺ-റിമൂവബിൾ ബാറ്ററി പ്രതീക്ഷിക്കുന്ന ഈ 4 ജി ഫോണിനു 5.5 ഇഞ്ച് വലിപ്പവും 2560 X 1440 റെസലൂഷനുമുള്ള  ക്വാഡ് എച്ച്ഡി (Quad HD) ഡിസ്പ്ളേയാണുണ്ടാവുക. എന്നാൽ  കമ്പനിയുടെ ഭാഗത്ത് നിന്നും വൺപ്ലസ് 5 സ്പെക്കുകൾ  സംബന്ധിച്ച്  ഇത്തരം യാതൊരു  വിവരണങ്ങളോ സ്ഥിരീകരണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. 

Connect On :