വൺപ്ലസ് 5 ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Updated on 14-Jul-2017
HIGHLIGHTS

നിരവധി ഫീച്ചറുകളാണ് വൺപ്ലസ് 5 ഫോണിൽ ഒളിഞ്ഞിരിക്കുന്നത്

 

വൺപ്ലസ് 5  ഫോണിൽ നിരവധി ഫീച്ചറുകളാണ് ഒളിഞ്ഞിരിക്കുന്നത്. ചില ഫീച്ചറുകൾ ഇവിടെ പരിചയപ്പെടാം:

1. ബാറ്ററി ചാർജ്ജ് ശതമാനവും, നെറ്റ്വർക്ക് സ്പീഡും: വൺപ്ലസ് 5 ഫോണിലെ ബാറ്ററിയിൽ ബാക്കിയുള്ള  ചാർജ്ജ് ശതമാനവും, ഫോൺ കണക്ട് ചെയ്തിരിക്കുന്ന നെറ്റ്വർക്കിന്റെ വേഗതയും തേഡ് പാർട്ടി ആപ്പിന്റെ സഹായമില്ലാതെ സ്റ്റാറ്റസ് ബാറിൽ കാണാൻ സൗകര്യമുണ്ട്.  ഈ സേവനം സജ്ജമാക്കാൻ സെറ്റിംഗ്സ് > സ്റ്റാറ്റസ് ബാർ മെനുവിൽ നിന്നും  “Show battery percentage” തിരഞ്ഞെടുത്താൽ മതി. നെറ്റ്വർക്ക് സ്പീഡ് സ്റ്റാറ്റസ് ബാറിൽ കാണാൻ  സെറ്റിംഗ്സ് > സ്റ്റാറ്റസ് ബാർ മെനുവിൽ നിന്നും “Display network speed” ഓൺ ആക്കുക .

2 . ഇൻകമിംഗ് കാൾ വൈബ്രെഷൻ പാറ്റേൺ: ഇൻകമിങ്ങ് കാളുകൾക്ക് ഒരു പ്രത്യേക  വൈബ്രെഷൻ പാറ്റേൺ തിരഞ്ഞെടുക്കാൻ വൺപ്ലസ് 5 ഫോണിൽ സൗകര്യമുണ്ട്. ഇതിനായി  സെറ്റിംഗ്സ് > സൗണ്ട് & വൈബ്രെഷൻ  മെനുവിൽ നിന്നും “Incoming call vibration pattern“അമർത്തി ആവശ്യമായ പാറ്റേൺ തിരഞ്ഞെടുക്കുക.

3. ഓൺ / ഓഫ് സമയം ക്രമീകരിക്കുക: ആവശ്യമുള്ള സമയത്ത് മാത്രം ഫോൺ ഓണായിരിക്കുന്നത് ബാറ്ററിയുടെ ഊർജ്ജ സംരക്ഷണത്തിനും  ഡാറ്റയുടെ  ഉപഭോഗക്കുറവിനും സഹായകമാണ്. വൺപ്ലസ് 5 ഫോണിലെ Settings > Advanced > Scheduled power on/off മെനുവിൽ നിന്നും നിശ്ചിത സമയക്രമത്തിൽ ഫോൺ ഓൺ/  ഓഫ് ആകുന്നത് ക്രമീകരിക്കാം 

4. സിഗ്നൽ സ്ട്രെങ്ങ്ത് അനുസരിച്ച് മൊബൈൽ ഡാറ്റയിൽ നിന്നും വൈഫൈയിലേക്കും; തിരിച്ചും സ്വിച്ച് ചെയ്യാൻ: സിഗ്നൽ സ്ട്രെങ്ങ്ത് അനുസരിച്ച് മൊബൈൽ ഡാറ്റയിൽ നിന്നും വൈഫൈയിലേക്കും; തിരിച്ചും വളരെ വേഗം സ്വിച്ച് ചെയ്യാൻ വൺപ്ലസ് 5 ഫോണിൽ സൗകര്യമുണ്ട്.  Settings > Wi-Fi എന്ന മെനുവിൽ നിന്നും  Smart Wi-Fi Switcher ടാപ് ചെയ്ത് ഈ സംവിധാനം ഉപയോഗിക്കാം. 

5. ഫയലുകൾ ഹൈഡ് ചെയ്യാനുള്ള സൗകര്യം: തേഡ്പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ഫയലുകൾ ഹൈഡ് ചെയ്യാനുള്ള സൗകര്യം 'Secure Box' എന്ന പേരിൽ  വൺപ്ലസ് 5 ഫോണുകളിൽ ലഭ്യമാണ്. ഫോണിന്റെ ഫയൽ മാനേജറിൽ നിന്നും ഈ സേവനം ഉപയോഗിക്കാം. ഇവിടെ നിന്നും ഫയൽ തിരഞ്ഞെടുത്ത ശേഷം  “Set as secure” എന്ന ബട്ടണിൽ ടാപ്പ് ചെയ്ത് ആ ഫയലിനെ ഹൈഡ് ചെയ്യാനാകും. 

6 . ആപ്പുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യം :  ഫയലുകൾ ഹൈഡ് ചെയ്യാനുള്ള സൗകര്യത്തിനൊപ്പം ആപ്പുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യവും വൺപ്ലസ് 5  ഫോണിൽ ലഭ്യമാണ്.  Settings > Security & fingerprint > App locker വിൽ പ്രവേശിച്ച് ലോക്ക് ചെയ്യേണ്ട ആപ്പ് തിരഞ്ഞെടുത്താൽ മതിയാകും.

7. ഒ.റ്റി.ജി സേവനം എനേബിൾ ചെയ്യാൻ:  വൺപ്ലസ് 5  ഫോണിൽ  ഒ.റ്റി.ജി സേവനം എനേബിൾ ചെയ്യാൻ  Settings > Advanced എന്ന മെനുവിൽ പ്രവേശിച്ച ശേഷം “OTG storage” ടാപ്പ് ചെയ്ത് ഒ.റ്റി.ജി സപ്പോർട്ട് സജ്ജമാക്കാവുന്നതാണ്. 

ഇവിടെ പരാമർശിച്ച ഈ സൗകര്യങ്ങൾ കൂടാതെ ഫോൺ  മാനുവലിന്റെ സഹായത്താൽ  നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന നിരവധി സേവനങ്ങളാണ് വിപണിയിൽ സജീവമായ ഈ വൺപ്ലസ് ഉൽപന്നത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. അതായത് ഫോൺമാനുവൽ ഉപയോഗിച്ച് സൗകര്യങ്ങൾ മനസിലാക്കിയ ശേഷം ഈ ഫോൺ ഉപയോഗിക്കുന്നതാകും ഉചിതം. 

Connect On :