8ജിബി റാംമ്മിൽ വൺ പ്ലസ് 5T ,ഇന്ന് 4.30 മുതൽ ആമസോണിൽ

Updated on 21-Nov-2017
HIGHLIGHTS

20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയിൽ

 

വൺ പ്ലസ് 5T ഇന്ന് മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ആദ്യം പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഇത് ലഭ്യമാകുന്നത് .ഇന്ന് 4.30 മുതൽ സെയിൽ ആരംഭിക്കുന്നു .

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .

20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് . ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. നവംബർ 21 മുതൽ ഇത് വിപണിയിൽ എത്തുന്നു .കൂടാതെ നവംബർ 28 മുതൽ ഓൺലൈൻ ഷോപ്പിലും .

ഇതിന്റെ വിപണിയിലെ വിലവരുന്നത് 32,999 മുതല്‍ 37,999 രൂപ വരെയാണ്  വില.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :