Onam Bumper 2024: 25 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ? തിരുവോണത്തിലെ Kerala Lottery ഭാഗ്യശാലിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഓണം തിരുവോണം ബമ്പർ BR-99 നിങ്ങൾ എടുത്തോ? ഇല്ലെങ്കിൽ വേഗം വിട്ടോ, ലോട്ടറി കടയിലേക്ക്.
ഇത്തവണ ഇരുപതിലധികം കോടീശ്വരന്മാരെയാണ് ഓണം ബമ്പറിലൂടെ ഭാഗ്യം തെളിയിക്കുന്നത്. നാൽപ്പതിലധികം ലക്ഷപ്രഭുക്കളും തിരുവോണം ഭാഗ്യക്കുറി കൊണ്ടുവരും.
80 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിൽപ്പനയ്ക്ക് എത്തിച്ചത്. ഇവയില്‍ 72 ലക്ഷത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റുതീർന്നു. ഇന്നും വിൽപ്പന തകൃതിയായി നടക്കുമെന്നാണ് വിവരം.
2024 ഒക്ടോബർ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് Onam Bumper ഫലപ്രഖ്യാപനം നടക്കും. ഒന്നാം സമ്മാനം 25 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനം ലഭിക്കുന്നതും 20 ഭാഗ്യശാലികൾക്കാണ്. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനജേതാക്കൾക്കായി ലഭിക്കുക. 5 ലക്ഷം രൂപ വരെ ഓണം ബമ്പറിലെ പ്രോത്സാഹന സമ്മാനമാണ്.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Thiruvonam Bumper നറുക്കെടുക്കും. ഉച്ചയ്ക്ക് നടക്കുന്ന നറുക്കെടുപ്പ് ചടങ്ങിൽ വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനാകും. ചടങ്ങിൽ പൂജ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഇതെല്ലാം നിങ്ങൾക്ക് ലൈവിൽ കാണാം.
ഇത്രയും കോടീശ്വരന്മാർക്കുള്ള അവസരമുള്ളതിനാൽ റെക്കോഡ് നിരക്കിലാണ് ടിക്കറ്റ് വിറ്റഴിയുന്നത്. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്നേ 2 ദിവസങ്ങളിലും റെക്കോഡ് വിൽപ്പന പ്രതീക്ഷിക്കാം. ഇതുവരെ ഓണം ബമ്പർ എടുക്കാത്തവർ ടിക്കറ്റ് എടുക്കാൻ മറക്കേണ്ട…
ഇത്തവണ തിരുവോണ ലോട്ടറിയിൽ 10 സീരീസുകളാണുള്ളത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണവ. ഒരു ടിക്കറ്റിന്റെ വില 500 രൂപയാണ്.
ഓണം ബമ്പർ ഓൺലൈനായി ലഭിക്കില്ലെങ്കിലും ടിക്കറ്റ് ഫലം നിങ്ങൾക്ക് ഫോണിൽ അറിയാം. കഴിഞ്ഞ മാസം ചില ഓൺലൈൻ ലോട്ടറി തട്ടിപ്പുകളും റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ നിങ്ങളുടെ ബമ്പർ ടിക്കറ്റ് ഒറിജിനൽ ആണോ എന്നും ഇങ്ങനെ പരിശോധിക്കാം.
തിരുവോണം ബമ്പർ നിങ്ങൾക്ക് ഓൺലൈനിൽ പരിശോധിക്കാനാകും. മുമ്പൊക്കെ ലോട്ടറി ഏജന്റ്, അവരുടെ ഓഫീസുകളിലും, പിറ്റേ ദിവസത്തെ പത്രത്തിലുമായിരുന്നു ഫലം പരിശോധിച്ചിരുന്നത്. ഇപ്പോൾ ഫലം പ്രഖ്യാപന വിവരങ്ങൾ ഓൺലൈനായി തന്നെ പരിശോധിക്കാം. മാത്രമല്ല, നറുക്കെടുപ്പ് യൂട്യൂബിലൂടെ ലൈവായി കാണാനുമാകും. ഡിജിറ്റ് മലയാളത്തിലും ലോട്ടറി ഫലം പ്രസിദ്ധീകരിക്കുന്നതാണ്.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം തൽക്ഷണം തന്നെ പ്രസിദ്ധീകരിക്കും. ഇതിനായി സന്ദർശിക്കേണ്ടത് keralalottery.info എന്ന സൈറ്റാണ്. Kerala Lottery Live Result എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവ് കാണാവുന്നതാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു.
വിജയികൾ നറുക്കെടുപ്പിന് ഒരു മാസത്തിനുള്ളിൽ ടിക്കറ്റ് കൈമാറി പണം സ്വീകരിക്കണം. ഇതിനായി തിരുവനന്തപുരത്തെ കേരള ലോട്ടറി ആസ്ഥാനത്ത് ബന്ധപ്പെടണം.