Onam 2024: നാലാം ഓണം! WhatsApp വഴി അയക്കാം, 20+ Best Chathayam Wishes, ഫോട്ടോകൾ, വീഡിയോകൾ

Updated on 17-Sep-2024
HIGHLIGHTS

നാലാമോണം നക്കിയും തുടച്ചും എന്നാണ് നാട്ടുചൊല്ല്

ചതയം ദിനമാണ് നാലാം ഓണം (Chathayam Day in Onam)

അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചതയം ദിനാശംസകൾ അയക്കാം

Chathayam Wishes In Malayalam: Onam തീരുന്നില്ല, ഓണാശംസകളും അവസാനിപ്പിക്കേണ്ട. പണ്ട് കാലത്ത് അത്തം മുതൽ ഓണത്തിന്റെ ആഘോഷങ്ങൾ ആരംഭിക്കുന്നു. ഇന്ന് ഉത്രാടം മുതൽ മലയാളി ഓണം തിമർക്കുന്നു. ചതയം ദിനമാണ് നാലാം ഓണം. ഓണത്തിന്റെ കൊട്ടിക്കലാശമെന്ന് പറയാം.

രണ്ടോണം കണ്ടോണം, മൂന്നോണം മുക്കിമൂളി, നാലോണം നക്കീം തൊടച്ചും, അഞ്ചോണം പിഞ്ചോണം എന്നാണല്ലോ ചൊല്ല്. ഇന്നും പൊതുവെ ഓണസദ്യയൊരുക്കി തന്നെയാണ് ഓണത്തോട് വിടപറയുന്നത്. തിരുവോണത്തിലെ വിഭവങ്ങൾ കഴിച്ച് തീർത്ത് ഓണത്തെ യാത്രയാക്കണം. അതിനാലാണ് നാലാമോണം നക്കിയും തുടച്ചും എന്ന് പറയുന്നത്.

Onam Chathayam Wishes

ഇനിയും അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പ് ആരംഭിക്കുന്നതും നാലാമോണത്തിനാണ്. ഉത്രട്ടാതി വള്ളംകളിയോട് കൂടി ഓണം പര്യവസിക്കുന്നുവെന്നും വിശ്വാസമുണ്ട്. നാലാമോണം തൃശ്ശൂരുകാർക്ക് കൂടുതൽ സ്പെഷ്യലാണ്.

കാരണം, കടുവപ്പുലി, പുള്ളിപ്പുലി, വരയന്‍പുലി, ചീറ്റപ്പുലിയും നഗരം ചുറ്റുന്ന ദിവസമാണിന്ന്. ചതയം ദിനത്തിൽ ഉച്ച തിരിഞ്ഞ് നഗരമധ്യത്തിൽ പുലിയിറങ്ങും. പ്രശസ്തമായ ഓണത്തിലെ പുലികളിയെയും വേട്ടക്കാരനെയും കാണാൻ നാടും കൂടെയെത്തും.

നാലാം ഓണദിനത്തിലും ബന്ധുവീടുകളിലേക്കുള്ള സന്ദർശനം തുടരുന്നു. വീടിനടുത്തുള്ള ക്ലബ്ബുകളിലും മറ്റും ഓണാഘോഷം നടത്താറുള്ളതും ചതയം ദിനത്തിലാണ്.

നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചതയം ദിനാശംസകൾ അയക്കാം. വാട്സ്ആപ്പിലൂടെ സ്റ്റാറ്റസാക്കിയും വീഡിയോ പങ്കുവച്ചും ആശംസ അറിയിക്കാം. ആകർഷകമായ ചില വാട്സ്ആപ്പ് സന്ദേശങ്ങളിതാ…

Chathayam Wishes in Malayalam

ഏവർക്കും ചതയം ദിനാശംസകൾ! ഒപ്പം ശ്രീനാരായണ ഗുരു ജയന്തി ആശംസകളും

നാലാം ഓണവും ശ്രീനാരായണ ​ഗുരുവിന്റെ ജന്മദിനവും ചേർന്ന ഐശ്വര്യത്തിന്റെ ദിനം. ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

ഓണത്തിന് തകൃതിയായി കൊട്ടിക്കലാശം… കുടുംബത്തിനൊപ്പം ഒന്നിച്ചോണം, ഏവർക്കും ഓണാശംസകൾ!

ഇനി ആഘോഷങ്ങളുടെ മറ്റൊരു വസന്തകാലത്തിനായി കാത്തിരിക്കാം. ഒപ്പം നാലാമോണം ആഘോഷിച്ച് ഭംഗിയായി യാത്രയാക്കാം. ഓണാശംസകൾ!

മാലോകരെല്ലാം ഒന്നുപോലെയെന്ന് ഓർമിപ്പിക്കുന്ന ഓണക്കാലം. ഏവർക്കും ഹൃദയപൂർവ്വം ചതയം ദിനാശംസകൾ…

ഓണം പഠിപ്പിച്ച നന്മയും സ്നേഹവും ഐക്യവും ജീവിതത്തിലുടനീളം ഉണ്ടാവട്ടെ. ഹൃദയപൂർവ്വം ഓണാശംസകൾ!

ഐശ്വര്യവും സമൃദ്ധിയും വീടുകളിലും മനസ്സിലും നിറയട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ അവിട്ടം ദിനാശംസകൾ!

പരസ്പര സ്നേഹത്തോടെ ആഘോഷമാക്കി നാലാമോണവും പൊടിപൂരമാക്കാം. ഓണാശംസകൾ!

നാലോണം നക്കീം തൊടച്ചും… ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…

കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനവും, ഹൃദയം നിറഞ്ഞ ഓണാശംസകൾ!

പൂവിളി പൂവിളി പൊന്നോണമായി… ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ചതയം ദിനാശംസകൾ

ഓണം പഴമൊഴികൾ

കാണം വിറ്റും ഓണം ഉണ്ണണം
ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കിൽ പട്ടിണി
ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം
അത്തം പത്തിന് തിരുവോണം

  • ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
  • അത്തം കറുത്താൽ ഓണം വെളുക്കും
  • ഓണം പോലെയാണോ തിരുവാതിര
  • ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി
  • ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്ക് വെപ്രാളം
  • ഉള്ളതുകൊണ്ട് ഓണം പോലെ

Read More: Onam 2024: പൂവേ പൊലി പൂവേ പൊലി…. മലയാള സിനിമയിലെ Old, New Onam Songs

  • അത്തം ചിത്തിര ചോതി, അന്തിക്കിത്തറ വറ്റ്, അതീക്കൂട്ടാന്‍ താള്, അമ്മെടെ മൊകത്തൊരു കുത്ത്
  • രണ്ടോണം കണ്ടോണം, മൂന്നോണം മുക്കിമൂളി, നാലോണം നക്കീം തൊടച്ചും, അഞ്ചോണം പിഞ്ചോണം
  • ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
  • ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം
  • ഓണം വരാനൊരു മൂലം വേണം
Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :