ദക്ഷിണേന്ത്യയിലെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തി മണിരത്നം ഒരുക്കിയ ചിത്രമാണ് പൊന്നിയൻ സെൽവൻ 2. തിയേറ്റർ റിലീസിൽ ഗംഭീര പ്രതികരണം നേടിയ ഒന്നാം ഭാഗത്തിന് ശേഷം Ponniyin Selvan 2 ഏപ്രിൽ 28നാണ് ലോകമെമ്പാടുമായി ബിഗ് സ്ക്രീനുകളിൽ പ്രദർശനത്തിന് എത്തിയത്. രണ്ടാം ഭാഗം റിലീസ് ചെയ്ത ആദ്യ ദിവസം മാത്രം ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 35 കോടി രൂപയുടെ കളക്ഷനാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കല്‍ക്കിയുടെ ചരിത്രാവിഷ്കരണമായ Ponniyin Selvan എന്ന നോവലിനെ സിനിമയാക്കി അവതരിപ്പിച്ചപ്പോൾ ആദ്യ ഭാഗം 500 കോടിയുടെ കളക്ഷൻ റെക്കോഡ് നേടി. PS2വും നിരാശപ്പെടുത്താതെ വിജയമായി. തമിഴകത്തിന്റെ പ്രിയതാരങ്ങളായ വിക്രം, തൃഷ, ജയം രവി, കാര്‍ത്തി, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, പ്രകാശ് രാജ്, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ശോഭിതാ ദൂലിപാല, ജയചിത്ര എന്നിങ്ങനെ പ്രതിഭാധനരാണ് ചിത്രത്തിൽ അണിനിരന്നത്. കൂടാതെ,
മലയാളികളുടെ സ്വന്തം ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍, ബാബു ആന്റണി, റിയാസ് ഖാന്‍ എന്നിവരും മണിരത്നത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രത്തിൽ നിർണായക വേഷങ്ങളണിഞ്ഞു. സിനിമയിലെ എടുത്തുപറയേണ്ട സാന്നിധ്യം ലോകസുന്ദരി എന്ന് വാഴ്ത്തുന്ന ഐശ്വര്യ റായ് തന്നെയാണ്. ഇളങ്കോ കുമാരവേലും ബി. ജയമോഹനും ചേർന്നാണ് PS2വിനെ സിനിയ്ക്കായുള്ള തിരക്കഥയാക്കിയത്. എ.ആര്‍. റഹ്‌മാനാണ് സംഗീത സംവിധായകൻ. സാഹസികതയും ആക്ഷനും കോർത്തിണക്കിയ പൊന്നിയൻ സെൽവന്റെ ഫ്രെയിമുകൾ ഒരുക്കിയത് രവി വര്‍മനാണ്.
ഇപ്പോഴിതാ Ponniyin Selvan 2 ഒടിടിയിലേക്ക് വരികയാണെന്ന വാർത്തയാണ് പ്രചരിക്കുന്നത്. എന്നാൽ സിനിമ ഉടനെ എത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടി വരും. കുറച്ചുനാൾ കൂടി കാത്തിരുന്നാലും Amazon Primeലായിരിക്കും സിനിമയുടെ ഡിജിറ്റൽ റിലീസ്. ജൂൺ 28 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏതാനും മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നായിരുന്നു സിനിമ നിർമിച്ചത്. ഇതുവരെ സിനിമ നേടിയ കളക്ഷൻ 338 കോടിയാണ്. വാരിസുവിനെയും കടത്തിവെട്ടി 2023ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി Ponniyin Selvan 2 മാറി. ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് സിനിമയും PS2 തന്നെയാണ്.