എന്നാൽ ഒമിക്രോണ്‍ വ്യാപനത്തില്‍ പരിഭ്രാന്തി വേണ്ട
ഏകദേശം രണ്ടു വർഷങ്ങൾക്ക് അടുത്താകുന്നു നമ്മൾ കൊറോണയുടെ പ്രതിസന്ധിയിൽ കഴിയുവാൻ തുടങ്ങിയിട്ട് .എന്നാൽ ഇപ്പോൾ ഇന്ത്യയിൽ കൊറോണയുടെ കാര്യത്തിൽ അത്ര ആശങ്ക വേണ്ട എന്ന് തന്നെ പറയാം .നിലവിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ വളരെ കുറവാണു .അതുപോലെ തന്നെ വാക്സിനേഷനുകളും ഇന്ത്യയിൽ എത്തുകയുണ്ടായി
കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 100 കൊടിയ്ക്ക് മുകളിൽ ആളുകളാണ് വാക്സിനേഷനുകൾ എടുത്തുകഴിഞ്ഞിരിക്കുന്നത് .ഇപ്പോൾ ഇതാ മറ്റൊരു ജനിതകമാറ്റം സംഭവിച്ച വൈറസിനെ ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കണ്ടെത്തിയിരിക്കുന്നത് അതീവ ഗൗരവത്തോടെ എടുക്കേണ്ട ഒന്ന് തന്നെയാണ് .
എന്നാൽ ഒമിക്രോണ്‍ വൈറസ് വളരെ അപകടക്കാരിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് .ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പറയുന്നു .പകർച്ചശേഷി വളരെ കൂടുതലായ ഒരു വൈറസ് കൂടിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഒമിക്രോണ്‍ വൈറസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .
നിലവിൽ വാക്സിൻ എടുക്കാത്തവർ തീർച്ചയായും വാക്സിൻ എടുക്കേണ്ടത് അത്യാവിശ്യംമാണ് .കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതുവരെ ആദ്യ ഡോസ് വാക്സിൻ എടുക്കാത്തവരും ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .എന്നാൽ ജനിതകമാറ്റം വന്ന വൈറസുകൾ വളരെ അപകടകാരിയാണെന്നും വാക്സിനേഷൻ യജ്ഞത്തിൽ വിട്ടുവീഴ്ച അരുതെന്നുമാണ് ഇപ്പോൾ ഐ സി എം ആര്‍ അറിയിച്ചിരിക്കുന്നത് .