പുത്തൻ ഇലക്ട്രിക് ബൈക്കുകളുമായി Ola

പുത്തൻ ഇലക്ട്രിക് ബൈക്കുകളുമായി Ola
HIGHLIGHTS

അഞ്ച് ഇലക്ട്രിക് മോട്ടോർ സൈക്കിളുകളാണ് ഒല പുറത്തിറക്കുന്നത്

സ്‌ക്രാംബ്ലർ, കഫേ റേസർ, നേക്കഡ്, ക്രൂയിസർ, അഡ്വഞ്ചർ എന്നിവയാണ് പുതിയ വേരിയന്റുകൾ

ആദ്യത്തേത് അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

രാജ്യത്തെ ഇലക്ട്രിക്‌ വാഹന പ്രേമികൾക്ക് ആഹ്ളാദകരമായ വാർത്തകളാണ് കഴിഞ്ഞ ദിവസം ഒല (Ola) സിഇഒ ഭാവിഷ് അഗർവാൾ പങ്കുവച്ചത്. കമ്പനിയുടെ  കഴിഞ്ഞ കാലത്തെ നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ അദ്ദേഹം പുതിയ പ്രഖ്യാപനവും അവസാനം നടത്തി. 2025ന് ശേഷം ഇന്ത്യയിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന സീറോ ഇന്റേണൽ കംബഷൻ എഞ്ചിൻ (ഐസിഇ) ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള ചെറിയ സൂചന നൽകിയാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. 

സ്‌ക്രാംബ്ലർ, കഫേ റേസർ, നേക്കഡ്, ക്രൂയിസർ, അഡ്വഞ്ചർ എന്നിന്നിങ്ങനെ വ്യത്യസ്‌ത ശൈലികളിൽ അഞ്ച് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് ലഭ്യമാകുന്ന വിവരം. ഈ അഞ്ച് ഇലക്ട്രിക് മോട്ടോർ സൈക്കിളുകളിൽ ആദ്യത്തേത് അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ഇൻഡസ്ട്രി ബോഡി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (FADA) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളാണ് ഒല. ജനുവരിയിൽ 18,245 യൂണിറ്റുകളാണ് ഒല വിറ്റഴിച്ചത്. ടിവിഎസ് മോട്ടോർ കമ്പനി 10,404 യൂണിറ്റുകളും ഏതർ 9,139 യൂണിറ്റുകളും ഹീറോ ഇലക്ട്രിക് 6,393 യൂണിറ്റുകളും ഒകിനാവ ഓട്ടോടെക് 4,404 യൂണിറ്റുകളും വിറ്റ് ഒലയ്ക്ക് പിന്നിലുണ്ട്.

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റ് ഭരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി. കഴിഞ്ഞ ദിവസം ഒല (Ola) ഇലക്ട്രിക് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില പുതിയ വേരിയന്റ് സമ്മാനിച്ചപ്പോള്‍ മറ്റൊരു സര്‍പ്രൈസും കരുതിയിരുന്നു. വരാനിരിക്കുന്ന തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ആദ്യ ടീസറുകള്‍ ഒല (Ola)  പങ്കുവെച്ചു. ഇന്ത്യയില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ യുഗത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിടുന്ന ഒല (Ola)ക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തും ചുവടുറപ്പിക്കണം.

മോട്ടോര്‍സൈക്കിളുകളുടെ ടീസറിനൊപ്പം ഒല(Ola)തങ്ങളുടെ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഒല(Ola)യുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു S1 റേഞ്ച്. കഴിഞ്ഞ വര്‍ഷം S1, S1 പ്രോ എന്നിവക്ക് പുറമെ താങ്ങാവുന്ന വിലയില്‍ പുതിയ S1 എയര്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ ബുക്കിംഗ് തുടങ്ങിയെങ്കിലും ഡെലിവറി ഇതുവരെ ആരംഭിച്ചില്ല. ഇത് 2.5 kWh ബാറ്ററി പായ്‌ക്കോടുകൂടിയാണ് വന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് ഓല എടുത്ത് കളഞ്ഞ് പുതിയ 2kWh ബാറ്ററിപായ്്ക്ക് കൊണ്ടുവന്നു.

84,999 രൂപയാണ് 2 kWh ബാറ്ററിപായ്ക്കുമായി വരുന്ന ഒല (Ola) S1 എയറിന്റെ വില. 3 kWh ബാറ്ററി പായ്ക്കുമായി ഓഫര്‍ ചെയ്യുന്ന ഒല(Ola)S1 എയറിന്റെ എക്‌സ്‌ഷോറൂം വില 99,999 രൂപയാണ്. വലിയ 4 kWh ബാറ്ററി പായ്‌ക്കോടു കൂടിയ ഓല S1 എയര്‍ 1,09,999 രൂപക്ക് വാങ്ങാം. 2.5 kWh ഓപ്ഷന്‍ ബുക്ക് ചെയ്ത ആളുകള്‍ക്ക് 3 kWh വേരിയന്റിലേക്ക് സൗജന്യ അപ്ഗ്രേഡ് ലഭിക്കും.

മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയുള്ള S1 എയര്‍ ലൈനപ്പിനൊപ്പം 4.5 kW മോട്ടോര്‍ സ്റ്റാന്‍ഡേര്‍ഡാണ്. 2 kWh ഓപ്ഷനില്‍ 85 കിലോമീറ്റര്‍ ആണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 3 kWh ഓപ്ഷന് 125 കിലോമീറ്ററും 4 kWh ഓപ്ഷന് 165 കിലോമീറ്ററും റേഞ്ച് ലഭിക്കും. 8.5 kWh മോട്ടോറും മണിക്കൂറില്‍ 116 കിലോമീറ്റര്‍ ടോപ് സ്പീഡും 181 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുന്ന ഒല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് മാറ്റമൊന്നുമില്ല. 

 S1 റേഞ്ചില്‍ ഇപ്പോള്‍ ചെറിയ 2 kWh ബാറ്ററിപായ്ക്ക് ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. 8.5 kW മോട്ടോര്‍ കരുത്തുപകരുന്ന ഈ വേരിയന്റിന് 99,999 രൂപയാണ് വില. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഫുള്‍ചാര്‍ജില്‍ 91 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് കമ്പനി പറയുന്നു. 3 kWh ബാറ്ററി പായ്ക്ക് ഓല S1 നിലനിര്‍ത്തി. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കെല്‍പ്പുള്ള ഇവി ഫുള്‍ചാര്‍ജില്‍ 141 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 1,09,999 രൂപയാണ് വില. പുതിയ വേരിയന്റുകളുടെ ബുക്കിംഗ് ജാലകം തുറന്നിട്ടുണ്ട്. എങ്കിലും വേരിയന്റുകള്‍ പുതുക്കിയത് കാരണം 2023 ജൂലൈ മുതലായിരിക്കും ആരംഭിക്കുക.

Nisana Nazeer
Digit.in
Logo
Digit.in
Logo