നുവ Smart Pen ഉടൻ വിപണിയിലേക്ക്
നുവ സ്മാർട്ട് പെൻ ലാസ് വെഗാസിലെ CES 2023ൽ യുഎസിൽ അവതരിപ്പിക്കും
എഴുതുന്നതെല്ലാം ഡിജിറ്റൽ നോട്ടുകളായി സ്മാർട്ട് പെൻ കൻവേർട്ട് ചെയ്യും.
ഒറ്റ ചാർജിൽ 2 മണിക്കൂർ വരെ Nuwa Pen ഉപയോഗിക്കാം
ഏത് പേപ്പറിലും, എഴുതുന്നതെന്തും ഡിജിറ്റൈസ് ചെയ്യാൻ കഴിയുന്ന സ്മാർട്ട് പേനയാണ് നുവ (Nuwa) അവതരിപ്പിച്ചിരിക്കുന്നത്. ലാസ് വെഗാസിലെ CES 2023 ന്റെ ഭാഗമായി നുവ(Nuwa)പെൻ യുഎസിൽ വിൽപ്പനക്കെത്തും. കൂടാതെ ടെക് ഇവന്റിൽ പരീക്ഷിക്കുന്നതിനും ലഭ്യമാകും. സാംസങ്ങിന്റെയും ആപ്പിളിന്റെയും സ്റ്റൈലസുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് നുവ സ്മാർട്ട് പെൻ (Nuwa smart pen). ഈ ബോൾ പോയിന്റ് പേനയിൽ മോഷൻ സെൻസറുകളും കൈയ്യക്ഷരം ഡിറ്റക്റ്റ് ചെയ്യാനായി മൂന്ന് ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ സഹായത്തോടെ, നിങ്ങൾ എഴുതുന്നതെല്ലാം ഡിജിറ്റൽ നോട്ടുകളായി സ്മാർട്ട് പെൻ കൺവേർട്ട് ചെയ്യും.
നുവയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് ട്യൂനിയർ പറയുന്നു, “കൈയക്ഷരം ആഴത്തിലുള്ള വ്യക്തിഗത ചിന്താരീതിയെ പ്രതിനിധീകരിക്കുന്നു, അതിനാൽ ഞങ്ങൾ നുവ പേന രൂപകൽപ്പന ചെയ്യേണ്ടത് പ്രധാനമാണ്. ഇതിനായി ഞങ്ങൾ മഷി പ്രോസസ്സ് ചെയ്യുകയും ഉപകരണത്തിൽ പ്രോസസ്സിംഗ് നടത്തുകയും ചെയ്യുന്നു.” പേനയുടെ പ്രഷർ സെൻസറിന് 4096 പ്രഷർ ലെവലുകൾ കണ്ടെത്താൻ കഴിയും. മോഷൻ സെൻസറുകൾ, പ്രഷർ സെൻസർ, ക്യാമറകൾ എന്നിവയുടെ സംയോജനം ഉയർന്ന നിലവാരത്തിൽ വാചകം പകർത്താൻ പേനയെ അനുവദിക്കും. സ്‌മാർട്ട് പേന ഉപയോഗിച്ച് എഴുതാൻ തുടങ്ങുമ്പോൾ തന്നെ അത് ഡിജിറ്റൈസ് ചെയ്യും.
നുവ സ്മാർട്ട് പെൻ(Nuwa Pen) ഒരു സാധാരണ D1 മഷി കാട്രിഡ്ജ് ഉപയോഗിക്കുന്നു. അത് Nuwa Store വഴിയും മറ്റേതെങ്കിലും റീട്ടെയിലർ വഴിയും വാങ്ങാം. അത് മാറ്റിസ്ഥാപിക്കുന്നതും എളുപ്പമാണ്. ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കം എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തുടരുമെന്ന് ഉറപ്പാക്കുന്ന പവർ-ഫിഫിഷ്യന്റ് ചിപ്പിനും സെക്യുർസ്‌പോട്ട് സാങ്കേതികവിദ്യയ്ക്കും പിന്തുണയുണ്ട്. വിവരങ്ങൾ ആദ്യം ഡിജിറ്റൽ ആക്കുകയും പിന്നീട് ബ്ലൂടൂത്ത് വഴി ഉപകരണത്തിലേക്ക് സമന്വയിപ്പിക്കുകയും ചെയ്യുന്നു.
ഒറ്റ ചാർജിൽ 2 മണിക്കൂർ വരെ Nuwa Pen ഉപയോഗിക്കാം . ബാറ്ററി പൂർണ്ണമാകാൻ ഏകദേശം 15 മിനിറ്റ് എടുക്കും. എഴുതിയതിന്റെ ഡിജിറ്റൽ പകർപ്പ് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിന് നുവ പെൻ ആപ്പുമായി ഇത് പൊരുത്തപ്പെടുന്നു. ലൊക്കേഷൻ, സമയം, നോട്ട്ബുക്കുകൾ എന്നിവ അടിസ്ഥാനമാക്കി കുറിപ്പുകൾ സംഘടിപ്പിക്കാൻ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. കൈയക്ഷര കുറിപ്പുകൾ ടൈപ്പ് ചെയ്‌ത ടെക്‌സ്‌റ്റുകളിലേക്കും ഓഗ്‌മെന്റഡ് നോട്ടുകളിലേക്കും പരിവർത്തനം ചെയ്യുന്നത് പോലുള്ള അധിക സവിശേഷതകൾക്കായി ഒരു മാസം 263 രൂപ നിരക്കിൽ Nuwa Pen+ സബ്‌സ്‌ക്രിപ്‌ഷനുമുണ്ട്.