NRIകാർക്കും ഇനി UPI സാധ്യം! കൂടുതൽ അറിയാം
പ്രവാസികൾക്ക് അന്താരാഷ്ട്ര കോഡ് ഉപയോഗിച്ച് ഉപയോഗിക്കുന്ന മൊബൈൽ നമ്പർ വഴി യൂപിഐ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം
ഏതൊരു ആപ്പിനും യൂപിഐ ID ക്രമീകരിക്കുന്നതിന് ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ആവശ്യമാണ്
വിദേശത്തു പോകുന്നവർ അവരുടെ നാട്ടിൽ ഉപയോഗിച്ച മൊബൈൽ നമ്പറിന് അക്സസ്സ് ഉണ്ടോ എന്ന് പരിശോധിക്കുക.
പ്രവാസികൾക്ക് അന്താരാഷ്ട്ര കോഡ് ഉപയോഗിച്ച് വിദേശ രാജ്യത്ത് അവർ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ വച്ച് യുപിഐ- UPI അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. ഏതൊരു ആപ്പിനും യുപിഐ (UPI) ഐഡി ക്രമീകരിക്കുന്നതിന് ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ആവശ്യമാണ്.
രാജ്യത്തെ പ്രവാസികൾക്ക് (NRI) അന്താരാഷ്ട്ര മൊബൈൽ നമ്പറുകളിൽ നിന്ന് UPI പേയ്‌മെന്റുകൾ നടത്താനാകും. നോൺ റെസിഡന്റ് എക്‌സ്‌റ്റേണൽ (NRE) നോൺ റസിഡന്റ് ഓർഡിനറി (NRO) ഇന്റർനാഷണൽ അക്കൗണ്ടുകൾ തുടങ്ങിയ നോൺ റസിഡന്റ് അക്കൗണ്ടുകൾക്കായി അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാൻ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI ) ഇക്കോസിസ്റ്റത്തിൽ നിന്നുള്ള ചില രാജ്യങ്ങളിലെ ഉപയോക്താക്കളെ എൻപിസിഐ അനുവദിച്ചിട്ടുണ്ട്.
യുപിഐ ആക്ടിവേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺപേ എന്നീ ആപ്പുകൾ ഉപയോഗിച്ച് യുപിഐ ഐഡി ആക്റ്റിവേറ്റ് ചെയ്യുമ്പോൾ നൽകിയ മൊബൈൽ നമ്പർ ബാങ്കുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. വിദേശത്തു പോകുന്നവർ അവരുടെ നാട്ടിൽ ഉപയോഗിച്ച മൊബൈൽ നമ്പറിന് അക്സസ്സ് ഉണ്ടോ എന്ന് പരിശോധിക്കുക. ഇന്ത്യൻ നമ്പർ ഇല്ലാതെ തന്നെ യുപിഐ സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യാമെന്നാണ് എൻപിഐസിയുടെ ഉത്തരവിൽ പറയുന്നത്.
UPI അക്കൗണ്ടിനു നിലവിലുള്ള നിയമങ്ങൾ അനുസരിച്ചും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റഗുലേറ്ററി ഡിപ്പാർട്മെന്റുകൾ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.
യുപിഐ ആക്ടിവേറ്റ് ചെയ്യാവുന്ന വിദേശ രാജ്യങ്ങൾ
ആഭ്യന്തര രാജ്യ കോഡിനൊപ്പം താഴെപ്പറയുന്ന രാജ്യങ്ങളുടെ കോഡും ഉള്ള മൊബൈൽ നമ്പറിൽ നിന്നും ഇടപാട് തുടങ്ങാമെന്ന് എൻപിസിഐ അറിയിച്ചു. ഈ സൗകര്യം ലഭിക്കുന്ന രാജ്യങ്ങൾ ഓസ്ട്രേലിയ, ഒമാൻ, യുകെ, യുഎഇ, യുഎസ്എ, ഖത്തർ, ഹോങ് കോങ്, സൗദി അറേബ്യ, സിങ്കപ്പൂർ, കാനഡ എന്നിവയാണ്.
NRI അക്കൗണ്ടുകൾ
പ്രവാസികളായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ തുടങ്ങാവുന്നതും ഇന്ത്യൻ രൂപയിൽ നിലനിർത്തുന്നതുമായ അടിസ്ഥാന സേവിങ്സ് സ്ഥിര നിക്ഷേപങ്ങളാണ് എൻആർഇ അക്കൗണ്ടുകൾ. വിദേശത്ത് വരുമാനമായി കിട്ടുന്ന അംഗീകൃത കറൻസികളിൽ എൻആർഇ അക്കൗണ്ടിലേയ്ക്ക് നേരിട്ടു പണം അയയ്ക്കാം. അവധിക്കും മറ്റും ഇന്ത്യയിൽ എത്തുമ്പോൾ വിദേശനാണയമായും ട്രാവലേഴ്‌സ് ചെക്കായും കൈയ്യിൽ കൊണ്ടുവരുന്ന തുകയും എൻആർഇ അക്കൗണ്ടിൽ വരവുവച്ചു നൽകും.
ഇന്ത്യയിലുള്ള എൻആർഇ, നോൺ റസിഡന്റ് എക്‌സ്റ്റേണൽ അഥവാ എൻആർഇ അക്കൗണ്ട്, നോൺ റസിഡന്റ് ഓർഡിനറി അഥവാ എൻആർഒ അക്കൗണ്ട് എന്നിവയാണ് പ്രവാസികൾക്ക് ഇന്ത്യയിൽ തുടങ്ങാവുന്ന അടിസ്ഥാന ബാങ്ക് അക്കൗണ്ടുകൾ.