UPI Update 2024: ജനുവരി 10നകം ഈ പുതിയ UPI നിയമം നടപ്പിലാക്കണം, NPCI നിർദേശം

Updated on 04-Jan-2024
HIGHLIGHTS

5 ലക്ഷം രൂപ വരെ UPI ട്രാൻസാക്ഷൻ നടത്താനാകും

ജനുവരി 10നകം പുതിയ ഇടപാട് പരിധി നടപ്പിലാക്കണമെന്ന് NPCI

ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പുതിയ നിയമം ബാധകമാകുന്നത്

UPI Transfer Limit: UPI 2023ൽ വൻ റെക്കോഡ് നേട്ടം കൈവരിച്ചു. ഒപ്പം NPCI പുതിയ യുപിഐ നിയമങ്ങളും നടപ്പിലാക്കുന്നുണ്ട്. ഇതിലൊന്നാണ് യുപിഐ ഇടപാട് പരിധി. യുപിഐയിൽ 5 ലക്ഷം രൂപ വരെ ട്രാൻസാക്ഷൻ നടത്താമെന്ന് കഴിഞ്ഞ വർഷം അറിയിച്ചു. എന്നാൽ ഇത് എന്നുമുതലാണെന്നത് വ്യക്തമായിരുന്നില്ല. ഇതിലാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.

UPI പുതിയ അപ്ഡേറ്റ് ഇങ്ങനെ…

ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പുതിയ നിയമം ബാധകമാകുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്ക് 5 ലക്ഷം രൂപ വരെ അയക്കാം. അതുപോലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പേയ്മെന്റിനും 5 ലക്ഷമായി പരിധി ഉയർത്തിയിരുന്നു.

UPI Transfer Limit

എന്നാൽ ഇതുവരെയും പുതിയ നിയമം നടപ്പിലാക്കിയിട്ടില്ല. എന്നുമുതലാണ് ഇത് ബാധകമാകുന്നതെന്ന് അറിയാം. ജനുവരി 10 മുതലാണ് പുതിയ നിയമം നടപ്പിലാക്കുക എന്നാണ് പുതിയ റിപ്പോർട്ട്. ജനുവരി 10നകം പുതിയ ഇടപാട് പരിധി നടപ്പിലാക്കണമെന്ന് എൻപിസിഐ ആവശ്യപ്പെട്ടു. ഇതിനായി ബാങ്കുകളോടും ആപ്പുകളോടും നിർദേശിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

UPI ഇടപാട് പരിധി എന്നുമുതൽ?

ജനുവരി 10നകം ഇത് നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം. കാരണം, ഫോൺപേ ഈ നിർദേശത്തോട് പ്രതികരിച്ചു. എൻപിസിഐ നിർദേശം അനുസരിച്ച് ഉപയോക്താക്കൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഫോൺപേ പറഞ്ഞു. ഈ തീയതിയ്ക്കുള്ളിൽ അപ്ഡേഷൻ കൊണ്ടുവരുന്നതിൽ കാര്യമായ വെല്ലുവിളി ഇല്ലെന്നും അവർ വ്യക്തമാക്കി.

നിലവിൽ യുപിഐ പേയ്മെന്റ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. അതിനാൽ ഇങ്ങനെയൊരു മാറ്റവും വളരെ നല്ലതാണെന്ന് ഇൻഫിബീം അവന്യൂസ് പ്രതിനിധി അറിയിച്ചു. സിഎൻബിസിയുടെ വാർത്തയിലാണ് ഇതിനെ കുറിച്ച് വിവരിക്കുന്നത്.

2023ലെ UPI നേട്ടം

കടന്നുപോയ വർഷം യുപിഐയ്ക്ക് നേട്ടങ്ങളുടെ കാലമായിരുന്നു. കാരണം, 2022-നെ അപേക്ഷിച്ച് 59 ശതമാനം വ്യാപ്തി യുപിഐ ഉപയോഗിച്ചവരിലുണ്ടായി. 2023-ൽ 182.2 ലക്ഷം കോടി രൂപയുടെ 11,765 യുപിഐ ഇടപാടുകൾ നടത്തിയിട്ടുണ്ട്. എൻപിസിഐ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയിലാണ് ഇക്കാര്യം വിവരിക്കുന്നത്.

ഡിസംബറിൽ 18 ലക്ഷം കോടിയിലധികം വിലയിൽ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇങ്ങനെ 1,200 കോടി ട്രാൻസാക്ഷനാണ് ഒരു മാസത്തിൽ രേഖപ്പെടുത്തിയത്. സാധാരണക്കാരും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലേക്ക് കടന്നുവന്നത് നേട്ടമുണ്ടാക്കി.

READ MORE: 200MP Xiaomi Phones: 25K രൂപയ്ക്ക് Redmi Note 13 Pro, 30K ബജറ്റിൽ Redmi Note 13+

കൂടാതെ, ഇന്ന് എല്ലാവിധ പണമിടപാടുകളും ഫീ ഈടാക്കാതെ യുപിഐ വഴി സാധിക്കും. അതും വളരെ പെട്ടെന്ന് പേയ്മെന്റ് നടക്കുന്നു. ഇത് തന്നെയാണ് യുപിഐ ഇന്ത്യക്കാർക്കിടയിൽ പ്രചാരം വർധിക്കാൻ സഹായിച്ചത്.

2024ലെ UPI മാറ്റങ്ങൾ

ദീർഘനാളായി ഉപയോഗിക്കാത്ത യുപിഐ ഐഡികൾ ഡിലീറ്റ് ആക്കാൻ എൻപിസിഐ തീരുമാനിച്ചു. ഇതിലൂടെ ഓൺലൈൻ പണം തട്ടിപ്പ് ഒഴിവാക്കാനാകും. കൂടാതെ, ഈ വർഷം യുപിഐ എടിഎമ്മുകളും സ്ഥാപിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :