വലിയ വിലക്കിഴിവിൽ വാങ്ങാം, WiFi കണക്റ്റിവിറ്റി വരെയുള്ള ACകൾ

Updated on 06-Apr-2023
HIGHLIGHTS

Wi-Fi ഫീച്ചറുള്ള സ്മാർട്ട് എയർകണ്ടീഷണറുകളും ഓഫറിൽ വാങ്ങാം

ഈ എസികളുടെ ഫീച്ചറുകൾ പരിചയപ്പെടാം...

ചൂട് കൂടുമ്പോൾ AC വീട്ടിൽ വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. വേനൽച്ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഏതെങ്കിലും എസി വാങ്ങി വീട്ടിൽ ഫിറ്റ് ചെയ്താൽ ശരിയാവില്ല. വീട്ടിൽ മാത്രമല്ല,  ഓഫീസുകളിലും നിങ്ങളുടെ വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം ഫിറ്റ് ചെയ്യുന്നതിനുള്ള AC വാങ്ങുമ്പോൾ അത് വളരെ കുറവാണ് വൈദ്യുതി ഉപയോഗിക്കുന്നതെന്ന് തീർച്ചപ്പെടുത്തുക. അതുപോലെ, ഒന്നിലധികം എയർ ഫിൽട്ടറുകളുണ്ടോ എന്നതും ശ്രദ്ധിക്കുക.

ഇതിനെല്ലാം പുറമെ, ചില ആഡംബര എയർ കണ്ടീഷണറുകളിൽ  വൈഫൈ കണക്റ്റിവിറ്റിയും ലഭിക്കുന്നു.  ഇത്തരം ഫീച്ചറുകളുള്ള സ്പ്ലിറ്റ് എയർ കണ്ടീഷണറുകളിൽ ചിലത് ഇപ്പോൾ വലിയ വിലക്കിഴിവിൽ വാങ്ങാനാകും. മികച്ച ബ്രാൻഡുകളിൽ നിന്നും ഏറ്റവും മികച്ച റേറ്റിങ്ങും വലിയ രീതിയിൽ വിറ്റുപോകുന്നതുമായ എയർകണ്ടീഷണറുകളേതെന്ന് അറിഞ്ഞ ശേഷം പർച്ചേസ് നടത്തൂ.

വോൾട്ടാസ് ഇൻവെർട്ടർ സ്പ്ലിറ്റ് AC

ഇന്ന് ഭൂരിഭാഗവും വാങ്ങുന്ന 1.5 ടൺ ബെസ്റ്റ് സെല്ലർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയാണിത്. ഇതിൽ നിങ്ങൾക്ക് സെറ്റ് ചെയ്യാവുന്ന 4 കൂളിങ് മോഡുകൾ ലഭിക്കുന്നു. ഈ എയർകണ്ടീഷണറിന് 3 സ്റ്റാർ എനർജി റേറ്റിങ് ലഭിച്ചിട്ടുണ്ട്.
1.5 ടൺ ശേഷിയുള്ള Voltas എസിക്ക് 10 വർഷത്തെ കംപ്രസർ വാറന്റിയുണ്ട്.

ഡെയ്കിൻ ഇൻവെർട്ടർ സ്പ്ലിറ്റ് AC

150 ചതുരശ്ര അടി വരെയുള്ള മുറികളിൽ ഉപയോഗിക്കാവുന്ന Daikin എസിക്ക് ഏകദേശം 1.5 ടൺ ശേഷി വരുന്നു. 5 സ്റ്റാർ എനർജി റേറ്റിങ്ങുള്ള ഈ AC വളരെ കുറവ് വൈദ്യുതി വിനിയോഗമാണ് നടത്തുന്നത്. മികച്ച കൂളിങ് എഫക്റ്റ്, ത്രീഡി എയർ ഫ്ലോ, ഡ്യൂ ക്ലീൻ ടെക്‌നോളജി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കാരിയർ AI ഫ്ലെക്സികൂൾ ഇൻവെർട്ടർ സ്പ്ലിറ്റ് AC

ആർട്ടിഫിഷ്യൽ ഇന്റലിജൻസുള്ള സ്പ്ലിറ്റ് എയർ കണ്ടീഷണറാണിത്. ഇതിൽ, ആവശ്യാനുസരണം മാറ്റാവുന്ന 4 കൺവെർട്ടിബിൾ കൂളിങ് മോഡുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇടത്തരം വലിപ്പമുള്ള മുറികളിലെല്ലാം ഈ AC ഉപയോഗിക്കാം. ഇതിന് 4 കൺവേർട്ടിബിൾ മോഡുകൾ ലഭിക്കും. 135 മുതൽ 280 V വരെയാണ് ഓപ്പറേറ്റി കറണ്ടാണ് AC വിനിയോഗിക്കുന്നത്.

ബ്ലൂ സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് AC

ഒരു സ്റ്റെബിലൈസർ ആവശ്യമില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന എസിയാണിത്. ഇതിൽ ഫിൽട്ടർ ഫീച്ചറുകളും വായു നന്നായി വൃത്തിയാക്കുന്നതിനുള്ള ഫീച്ചറുകളുമുണ്ട്. വൈദ്യുതി വളരെ കുറവാണ് ഇത് ഉപയോഗിക്കുന്നത്. അതുപോലെ, കൂടിയ തണുപ്പ് നൽകുന്നു. 165 ചതുരശ്ര അടി വരെയുള്ള മുറികൾക്ക് AC അനുയോജ്യമായിരിക്കും. 1.50 ശക്തിയുള്ള ഈ എയർകണ്ടീഷണർ പ്രതിവർഷം 1002.84 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. ഇതിന് 52 ​​ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് നൽകാൻ സാധിക്കുന്നു.

പാനസോണിക് ഇൻവെർട്ടർ സ്മാർട്ട് സ്പ്ലിറ്റ് AC

Wi-Fi ഫീച്ചറുള്ള ഒരു സ്മാർട്ട് എയർകണ്ടീഷണറാണിത്. ഇതിന് 7 കൺവേർട്ടബിൾ മോഡുകളുണ്ട്. എയർ പ്യൂരിഫിക്കേഷൻ ഫിൽട്ടറും ACയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പാനസോണിക് സ്പ്ലിറ്റ് എസിക്ക് 4.5 സ്റ്റാർ റേറ്റിങ് ലഭിച്ചിട്ടുണ്ട്. 180 അടി വരെ വലിപ്പമുള്ള മുറികൾക്ക് ഇത് ഉപയോഗിക്കാം. പാനസോണിക്കിന്റെ ഈ ACയിൽ വോയിസ് കൺട്രോൾ ഓപ്പറേറ്റിങ് സിസ്റ്റവും ലഭ്യമാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :