ആൻഡ്രോയ്ഡ് ‘ഒ’ സൗകര്യങ്ങളോടെ നോവ ബീറ്റാ ലോഞ്ചർ

Updated on 02-Jun-2017
HIGHLIGHTS

ഡോട്ട് നോട്ടിഫിക്കേഷൻ, റൗണ്ട് സേർച്ച് ബാർ എന്നീ പ്രത്യേകതകൾ പരീക്ഷിച്ചറിയാം

 

 

 

 

 

ആൻഡ്രോയിഡ്  ഓപ്പ റേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന നോവ ലോഞ്ചർ ആപ്പ്  ആൻഡ്രോയ്ഡ് 'ഒ' എന്ന ഗൂഗിളിന്റെ വരാനിരിക്കുന്ന ഒ.എസിലെ   ചില സവിശേഷതകൾ അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് 'ഒ'  ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്നും ഉൾകൊണ്ട ചില പ്രത്യേകതകളോടെ  നോവ ലോഞ്ചർ  അതിന്റെ ബീറ്റാ വേർഷനാണു  അവതരിപ്പിച്ചത്.

ആൻഡ്രോയ്ഡ് 'ഒ' ഇതുവരെ  റിലീസ് ചെയ്തിട്ടില്ലെങ്കിലും അതിന്റെ യു ഐ  പ്രത്യേകതകൾ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പരീക്ഷിച്ചു നോക്കാനുള്ള അവസരമാണ് നോവ നൽകിയിരിക്കുന്നത്. ഗൂഗിൾ ഇപ്പോൾ  വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഒഎസിന്റെ ഒരു ബീറ്റാ പ്രിവ്യൂ  ഐ/ ഒ  കോൺഫറൻസ് സമയത്ത് ഗൂഗിൾ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. 

ഹോംസ്ക്രീനിലെ ആപ്ലിക്കേഷനുകളിൽ നിന്ന് നിങ്ങൾക്ക്  നഷ്ടമായ അറിയിപ്പുകൾ  നേരിട്ട് വളരെ വേഗത്തിൽ ലഭിക്കുന്നതിനുള്ള സൗകര്യം ഈ ലോഞ്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നു; ഇവയെ നോട്ടിഫിക്കേഷൻ  ഡോട്ടുകളെന്ന് അറിയപ്പെടുന്നു. നിങ്ങൾക്ക് ലഭിക്കുന്ന അറിയിപ്പുകളുടെ എണ്ണം ആപ്ലിക്കേഷൻ ഐക്കണിൽ തന്നെ  കാണുന്നതിന് ഈ പ്രത്യേകത  നിങ്ങളെ അനുവദിക്കും .റൗണ്ട് സെർച്ച് ബാർ ആണ് നോവ ലോഞ്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്ന  മറ്റൊരു പ്രധാന സവിശേഷത.

https://play.google.com/apps/testing/com.teslacoilsw.launcher 
എന്ന  ലിങ്കിൽ നിന്നും നോവ ബീറ്റാ ലോഞ്ചർ ഇൻസ്റ്റാൾ ചെയ്യാം.

Connect On :