ബാങ്കുകളിലെ നീണ്ട ക്യൂവും കാത്തിരിപ്പും ഒഴിവാക്കാനും സമയം ലാഭിക്കാനും ഏറ്റവും മികച്ച ഉപായമാണ് എടിഎം. എന്നാൽ, ATMൽ നിന്ന് പണം പിൻവലിക്കുമ്പോൾ, ചിലപ്പോഴൊക്കെ ബാങ്ക് നിങ്ങളിൽ നിന്ന് ഒരു നിശ്ചിത തുക പിടിക്കാറില്ലേ. ചിലപ്പോൾ ഇങ്ങനെ ഫീസ് അടയ്‌ക്കേണ്ടി വരുന്നത് സ്ഥിരമാകാറുമുണ്ട്. കൂടാതെ, ATM ഓപ്പറേറ്ററും നിങ്ങളിൽ നിന്ന് ഒരു അധിക നിരക്ക് ഈടാക്കിയേക്കാം. അങ്ങനെയുള്ളപ്പോൾ ATM ഫീസ് അടയ്ക്കുന്നത് ഒഴിവാക്കാൻ നിങ്ങളുടെ ബാങ്കിന്റെ ATM തന്നെ ഉപയോഗിക്കുന്നതിനായി ശ്രദ്ധിക്കുക. അല്ലെങ്കിൽ ബാങ്കിന്റെ പങ്കാളി എടിഎം, അതുമല്ലെങ്കിൽ എടിഎം ഫീസ് റീഫണ്ട് ചെയ്യുന്ന അക്കൗണ്ടോ ഉപയോഗിക്കുന്നതാണ് ബുദ്ധി.
എങ്കിലും ATM ട്രാൻസാക്ഷൻ സമയത്ത് ചില കരുതൽ നൽകിയാൽ ഇങ്ങനെ ബാങ്ക് പണം ഈടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം.
ATMകൾ വഴിയുള്ള ഇടപാടുകൾ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏതാനും നയങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത പരിധി വരെ ATMകൾ വഴി സൗജന്യമായി പണം പിൻവലിക്കുന്നതിൽ പ്രശ്നമില്ല. ഇതിൽ കൂടുതൽ ഇടപാടുകൾക്ക് ചാർജുകൾ അടയ്ക്കാൻ ഉപയോക്താക്കൾ ബാധ്യസ്ഥരാണ്. സാധാരണഗതിയിൽ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് ഓരോ മാസവും കുറഞ്ഞത് അഞ്ച് സാമ്പത്തിക ഇടപാടുകൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു.
ആർബിഐ ചട്ടങ്ങളിൽ പ്രതിപാദിക്കുന്നത് അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഓരോ മാസവും അഞ്ച് ATM ഇടപാടുകൾക്ക് പകരം മൂന്ന് സൗജന്യ എടിഎം ഇടപാടുകൾക്ക് അർഹതയുണ്ട്. ഇത് ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കാണ് ബാധകമാകുന്നത്. മുകളിൽ സൂചിപ്പിച്ച ആറ് മെട്രോ സിറ്റികൾ ഒഴികെയുള്ള രാജ്യത്തെ ഏത് സ്ഥലത്തും, ബാങ്കുകൾ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് കുറഞ്ഞത് അഞ്ച് സൗജന്യ ഇടപാടുകൾ നൽകണമെന്നാണ് നിയമം. ഇതിൽ സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകളും ഉൾപ്പെടുന്നു.
ഇതിലെല്ലാം നിങ്ങൾ ഓർക്കേണ്ടത് പണം ഇടപാടുകൾ Online ആയി നടത്തുക എന്നതാണ് ഏറ്റവും മികച്ച മാർഗം.
ഒരു ഇടപാടിന് പരമാവധി ഈടാക്കുന്നത് 21 രൂപയാണ്. സിറ്റി ബാങ്ക് ഇപ്പോഴും അൺലിമിറ്റഡ് സൗജന്യ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു. ഐഡിബിഐ ബാങ്ക് അതിന്റെ എടിഎമ്മുകളിൽ സൗജന്യ അൺലിമിറ്റഡ് ഇടപാടുകളും മറ്റ് എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകളും വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ, എടിഎമ്മുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ ഇടപാടുകൾക്കും (ATM Transaction) വിദേശ എടിഎം പിൻവലിക്കലുകൾക്കും ബാങ്കുകൾ സർവീസ് ചാർജുകൾ നിശ്ചയിച്ചിട്ടുണ്ട്.
അധിക നിരക്കുകളില്ലാതെ ബാങ്കുകളുടെ തന്നെ ATM ഉപയോഗിക്കുന്നതാണ് നല്ലത്. അതിനാൽ നിങ്ങളുടെ ബാങ്കിന്റെ എടിഎം ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാണ്.
കൂടുതൽ സൗജന്യ എടിഎമ്മുകളിലേക്ക് നിങ്ങൾക്ക് ആക്‌സസ് നൽകുന്നതിന് നിങ്ങളുടെ ബാങ്ക് മറ്റ് ബാങ്കുകളുമായോ ഓർഗനൈസേഷനുകളുമായോ പങ്കാളിത്തമുണ്ടോയെന്ന് നിങ്ങൾക്ക് പരിശോധിക്കാം. നിങ്ങളുടെ ബാങ്ക് ഒരു വലിയ എടിഎം നെറ്റ്‌വർക്കിന്റെ ഭാഗമായിരിക്കാം. കൂടാതെ ഏത് സമയത്തും സൗജന്യമായി പണം പിൻവലിക്കാൻ നിങ്ങളെ അനുവദിച്ചേക്കാം.
പണം പിൻവലിക്കലിനായി മാത്രം എടിഎം ഉപയോഗിക്കുക. അതായത്, ബാലൻസ് പരിശോധിക്കുന്നതും, മിനി സ്റ്റേറ്റ്‌മെന്റ് നോക്കുന്നതുമെല്ലാം ATM വഴി വേണ്ട. ഇതിനായി നിങ്ങൾക്ക് മൊബൈൽ ബാങ്കിങ് ഉപയോഗിക്കാം.
ബില്ലുകൾ ബാങ്കിൽ നേരിട്ടോ അതുമല്ലെങ്കിൽ ഓൺലൈനായോ അടയ്ക്കുന്നതാണ് കൂടുതൽ മികച്ച മാർഗം. ഇതിന് ATM സേവനം പ്രയോജനപ്പെടുത്തരുത്.
ATM Money withdrawയ്ക്ക് പകരം നിങ്ങളുടെ കാർഡുകൾ സ്വൈപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പണം പിൻവലിക്കുന്ന എണ്ണം കുറയ്ക്കാനാകും. മിക്ക വ്യാപാര സ്ഥാപനങ്ങളിലും ഇപ്പോൾ കാർഡ് റീഡറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇത് ATM Transaction ചാർജ് ഈടാക്കുന്നതിൽ നിന്ന് നിങ്ങളെ സേവ് ചെയ്യും.