WhatsAppനെ വിശ്വസിക്കാൻ കൊള്ളില്ല; ട്വിറ്ററിൽ മസ്ക് പരീക്ഷിക്കുന്നതോ!

WhatsAppനെ വിശ്വസിക്കാൻ കൊള്ളില്ല; ട്വിറ്ററിൽ മസ്ക് പരീക്ഷിക്കുന്നതോ!
HIGHLIGHTS

വാട്‌സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ട്വീറ്റിൽ മസ്‌ക് എഴുതി

ട്വിറ്ററിലേക്ക് വോയ്‌സ് വീഡിയോ കോളുകൾ എന്നിവ കൊണ്ടുവരാൻ ശ്രമിക്കുന്നു

വീഡിയോയോ റെക്കോർഡ് ചെയ്യുമ്പോഴോ മാത്രമേ മൈക്ക് ആക്‌സസ് ചെയ്യാൻ കഴിയൂ

ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പി (WhatsApp)നെതിരെ രംഗത്ത് വന്നിരിക്കുകയാണ് മസ്ക്. WhatsApp വിശ്വസിക്കാൻ പറ്റാത്ത ആപ്ലിക്കേഷനായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് മസ്ക് പറഞ്ഞു. ട്വിറ്ററി (Twitter)ലെ ഒരു ജീവനക്കാരന്റെ ട്വീറ്റിനോടായിരുന്നു മസ്കിന്റെ വാട്സ്ആപ്പ് വിരുദ്ധ പ്രതികരണം ഉണ്ടായത്. വാട്സ്ആപ്പി (WhatsApp) ന് സമാനമായ ഫീച്ചറുകൾ ട്വിറ്ററി (Twitter) ലും അവതരിപ്പിക്കാൻ പോകുകയാണെന്ന് മസ്കിന്റെ പ്രഖ്യാപനം.

വാട്സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് മസ്ക് 

ഉറങ്ങുന്ന സമയത്തു പോലും വാട്സ്ആപ്പ് (WhatsApp) ഫോണിന്റെ മൈക്രോഫോൺ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ട്വിറ്റർ (Twitter) എഞ്ചിനീയർ രംഗത്ത് എത്തിയതാണ് മസ്കിന്റെ ഈ ആരോപണങ്ങൾക്ക് കാരണമായത്. ഈ ട്വീറ്റിന് മറുപടിയായിട്ടാണ് വാട്സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് മസ്ക് ആരോപിച്ചത്. വാട്സ്ആപ്പി (WhatsApp)ൽ ഉള്ളത്പോലെ വോയ്സ്, വീഡിയോ കോൾ സൗകര്യങ്ങളും ട്വിറ്ററി (Twitter) ൽ ലഭ്യമാക്കാൻ ഇരിക്കെയാണ് മസ്കിന്റെ ഈ പരാമർശങ്ങൾ എന്നത് രസകരമാണ്. 

44 ബില്യൺ ഡോളറിന് ട്വിറ്റർ മസ്ക് എറ്റെടുത്തു 

ഇവിടെയാണ് ട്വിറ്ററി (Twitter) നെതിരെ മസ്ക് നേരത്തെ നടത്തിയ പരാമർശങ്ങൾ ഓർക്കേണ്ടത്. ട്വിറ്ററി (Twitter) നും കമ്പനി മേധാവികൾക്കുമെതിരെ കടുത്ത പരാമർശങ്ങളാണ് മസ്ക് നടത്തിയത്. തുടർന്ന് ട്വിറ്റർ (Twitter) ഓഹരികളിൽ അടക്കം വലിയ ഇടിവ് നേരിട്ടിരുന്നു. 44 ബില്യൺ ഡോളറിന് ട്വിറ്റർ മസ്ക് എറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. ട്വീറ്റുകളിലൂടെ ട്വിറ്ററിന്റെ ഓഹരി മൂല്യം ഇടിക്കാൻ മസ്ക് മനപ്പൂർവം ശ്രമം നടത്തിയെന്നതടക്കമുള്ള വിമർശനങ്ങളും മസ്കിനെതിരെ ഉയർന്നിരുന്നു. 

ഫോഡ് ഡബിരി എന്ന ട്വിറ്റർ എഞ്ചിനീയറാണ് വാട്സ്ആപ്പി (WhatsApp) നെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്. വാട്സ്ആപ്പ് (WhatsApp) മൈക്രോഫോൺ ഉപയോഗിച്ചതായി കാണിക്കുന്ന ആൻഡ്രോയിഡ് ഡാഷ്‌ബോർഡ് സ്ക്രീൻഷോട്ടും പങ്ക് വച്ചു.  ഉറങ്ങുന്ന സമയത്താണ് വാട്സ്ആപ്പ് (WhatsApp) ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ചത്  എന്നാണ് ഇയാൾ ട്വിറ്ററിൽ ആരോപിച്ചത്. വാട്സ്ആപ്പും(WhatsApp) ഈ ആരോപണത്തിന് പ്രതികരണവുമായി രംഗത്തെത്തി. ആൻഡ്രോയിഡിലെ ബഗ് മൂലം പ്രൈവസി ഡാഷ്ബോർഡിൽ തെറ്റായ വിവരങ്ങൾ കാണിക്കുന്നതാണെന്നായിരുന്നു വാട്സ്ആപ്പിന്റെ പ്രതികരണം. 

ട്വിറ്ററിൽ വാട്‌സ്ആപ്പ് പോലുള്ള ഫീച്ചറുകൾ കൊണ്ടുവരുന്നു

യൂസർ വോയ്സ് കോൾ, വോയ്‌സ് നോട്ട്, വീഡിയോസ് എന്നിവ റെക്കോർഡ് ചെയ്യുമ്പോൾ മാത്രമാണ് മൈക്ക് ആക്‌സസ് ചെയ്യപ്പെടുന്നതെന്നും വാട്സ്ആപ്പിന്റെ ട്വീറ്റുകളിൽ പറയുന്നു. വാട്സ്ആപ്പി(WhatsApp)ലുള്ളത് പോലെ ഫീച്ചറുകൾ ട്വിറ്ററിലേക്കും കൊണ്ട് വരികയാണ് ഇലോൺ മസ്ക് വ്യക്തമാക്കി. വോയ്‌സ് കോളുകൾക്കും വീഡിയോ കോളുകൾക്കും ഭാവിയിൽ ട്വിറ്ററിൽ ആക്‌സസ് ലഭിക്കും. 

Digit.in
Logo
Digit.in
Logo