നോക്കിയ X30 5G ഇന്ത്യയിൽ ഉടൻ എത്തും

Updated on 11-Feb-2023
HIGHLIGHTS

പരിസ്ഥിതി സൗഹൃദപരമായ ഫോണാണ് നോക്കിയ എക്സ് 30 5G

അലൂമിനിയം ഫ്രെയിമും സ്പീക്കർ ഗ്രില്ലും ഉപയോഗിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നത്

65 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കും ഫോണിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്

ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ Nokia X30 5G ഉടൻ ഇന്ത്യയിൽ അ‌വതരിപ്പിക്കുമെന്ന് ഔദ്യോഗികമായി തന്നെ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ 5ജിയിലേക്ക് ചുവടുവച്ചതോടെ ഇന്ത്യക്കാർ ഇപ്പോൾ താൽപര്യപ്പടുന്നത് 5ജി സ്മാർട്ട്ഫോൺ വാങ്ങാനാണ്. കുറഞ്ഞ​തുകയ്ക്ക് മികച്ച ഫീച്ചറുകളോടെ ഒരു 5ജി ഫോൺ എന്നതാണ് ഭൂരിഭാഗം പേരുടെയും ആഗ്രഹം. ഈ ആഗ്രഹം മനസിലാക്കിത്തന്നെയാണ് Nokia X30 5G സ്മാർട്ട്ഫോണുമായി ഇന്ത്യയിലേക്ക് എത്തുന്നത്.

സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് കരുത്ത്

ബജറ്റ് വിലയിൽ ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ എന്ന നിലയിലാണ് Nokia X30 5Gയെ ഇന്ത്യക്കാർ കാണാൺ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് Nokia X30 പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗൺ 695 SoC ചിപ്സെറ്റ് കരുത്തുമായാണ് Nokia X30 5G സ്മാർട്ട്ഫോൺ എത്തുന്നത്. 6ജിബി റാം 128ജിബി ഇന്റേണൽ സ്റ്റോറേജ്, 8ജിബി റാം 256ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ വേരിയന്റുകൾ ഇന്ത്യയിലെത്തുന്ന Nokia X30 5Gയിൽ ഉണ്ടാകും.

50 എംപി ​പ്രൈമറി ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ

ആൻഡ്രോയിഡ് 12 ൽ ആണ് പ്രവർത്തനം. 50എംപി പ്രൈമറി ക്യാമറ, 13എംപി അൾട്രാവൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഈ നോക്കിയ സ്മാർട്ട്ഫോണിൽ ഉണ്ടാകുക. മികച്ച സെൽഫി, വീഡിയോകോളിങ് എന്നിവയ്ക്കായി 16 എംപിയുടെ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. പ്രത്യേക ശ്രദ്ധ നൽകി നിർമിച്ചിരിക്കുന്നതിനാൽ മികച്ച ക്യാമറ​ പെർഫോമൻസ് തന്നെ ഈ Nokia X30 5G യിൽ പ്രതീക്ഷിക്കാം.

33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയോടു കൂടിയ 4,200 എംഎഎച്ച് ബാറ്ററി, IP67 റേറ്റിങ്, എന്നിവയും Nokia X30 5G ഫീച്ചറുകളിൽ ഉൾപ്പെടുന്നു. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും ഈ സ്മാർട്ട്ഫോണിന് നോക്കിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റ് പിന്തുണയോടെ 6.43 ഇഞ്ച് FHD+ അ‌മോലെഡ് ഡിസ്പ്ലേ പാനലാണ് ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സംരക്ഷണവുമുണ്ട്. ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് നിറങ്ങളിൽ ആകും ഈ സ്മാർട്ട്ഫോൺ എത്തുക.

റീ​സൈക്കിൾ ചെയ്ത അ‌ലുമിനിയവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് തങ്ങളുടെ Nokia X30 5G നിർമിച്ചിരിക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശപ്പെടുന്നത്.  റീ​സൈക്കിൾ ചെയ്തെടുത്ത അ‌ലുമിനിയവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നത്.

Connect On :