വിലയിൽ ഞെട്ടിച്ചു !! 8200mAh ബാറ്ററിയിൽ നോക്കിയ T20 പുറത്തിറക്കി

Updated on 09-Nov-2021
HIGHLIGHTS

നോക്കിയയുടെ പുതിയ ടാബ് ലെറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Nokia T20 എന്ന ആൻഡ്രോയ്ഡ് റെബ്‌ ലെറ്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

15,499 രൂപയാണ് ഈ ടാബുകൾക്ക് ഇന്ത്യൻ വിപണിയിൽ വരുന്നത്

നോക്കിയയുടെ പുതിയ ടാബ്‌ലറ്റുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .നോക്കിയയുടെ Nokia T20 എന്ന ടാബ്ലെറ്റുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ടാബ്ലെറ്റിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8,200mAhന്റെ ബാറ്ററിയിൽ ആണ് നോക്കിയയുടെ ഈ പുതിയ ടാബ്ലെറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ ഇന്ത്യ വിപണിയിൽ ഇതിന്റെ വില വരുന്നത് 15,499 രൂപയാണ് .മറ്റു സവിശേഷതകൾ നോക്കാം .

Nokia T20 Tablet

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 10.4 ഇഞ്ചിന്റെ  2K ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2,000×1,200 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ  octa-core Unisoc T610 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 4ജിബിയുടെ റാം & 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറയിലേക്ക് വരുകയാണെങ്കിൽ 8 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ ടാബ്ലെറ്റുകൾക്ക് നൽകിയിരിക്കുന്നത് .

ഈ ടാബ്ലെറ്റിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8,200mAhന്റെ ബാറ്ററിയിൽ ആണ് നോക്കിയയുടെ ഈ പുതിയ ടാബ്ലെറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ ഇന്ത്യ വിപണിയിൽ ഇതിന്റെ വില വരുന്നത് 15,499 രൂപയാണ് .നോക്കിയയുടെ ഒഫീഷ്യൽ സ്റ്റോർ വഴിയും കൂടാതെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ടാബ് ലെറ്റുകൾ ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :