സ്മാർട്ട്ഫോൺ ക്യാമറകളിലെ അത്ഭുതമാകാൻ നോക്കിയ ഫോണുകൾ

സ്മാർട്ട്ഫോൺ ക്യാമറകളിലെ അത്ഭുതമാകാൻ നോക്കിയ ഫോണുകൾ
HIGHLIGHTS

നോക്കിയയും സീസ് ലെൻസുമായുള്ള കൂട്ടുകെട്ട് വർഷങ്ങളുടെ പഴക്കമുള്ളതാണ്

സീസ് (ZEISS) ലെൻസുകളുമായി വിപണിയിലെത്തിയിരുന്ന നോക്കിയ ഫോണുകൾ ഏവരുടെയും മനം കവർന്നിരുന്നു കാലമുണ്ടായിരുന്നല്ലോ. എന്നാൽ  ആ പഴയ  പ്രതാപത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് നോക്കിയ. നോക്കിയയുടെ ഉടമസ്ഥരായ എച്ച്.എം.ഡി ഗ്ലോബൽ; സീസ്  ലെൻസ് നിർമ്മാതാക്കളുമായി ഉടമ്പടിയിലേർപ്പെട്ടിരിക്കുകയാണ്.

സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വ്യത്യസ്തമായ കാലഘട്ടം സമ്മാനിക്കുമെന്ന് കരുതുന്ന നോക്കിയ-സീസ് ബാന്ധവം ഉടനെ പ്രാവർത്തികമാകും. നോക്കിയയും സീസ് ലെൻസുമായുള്ള കൂട്ടുകെട്ട് വർഷങ്ങളുടെ പഴക്കമുള്ളതാണ്.

നോക്കിയയുടെ എൻ സീരീസിലുള്ള  ഫോണുകളിലുൾപ്പടെ ഏവരും അനുഭവിച്ചറിഞ്ഞ വ്യക്തതയാണ് ഈ കൂട്ടുകെട്ടു പുതുക്കുന്നതിലൂടെ തിരികെയെത്തുന്നത്. നോക്കിയയുടെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലൂടെയാകും സീസ് (ZEISS) ലെൻസുകൾ പിടിപ്പിച്ച നോക്കിയ സ്മാർട്ട്ഫോൺ ക്യാമറകൾ തിരികെയെത്തുകയെന്ന് പ്രതീക്ഷിക്കുന്നു. 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo