അമ്പരിപ്പിക്കുന്ന വിലയ്ക്ക് നോക്കിയ ടാബ്‌ലറ്റുകൾ അവതരിപ്പിച്ചു

Updated on 10-May-2023
HIGHLIGHTS

നോക്കിയയുടെ പുതിയ ടാബ്‌ലറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി

Nokia T10 എന്ന ടാബ്‌ലറ്റുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു ബഡ്ജറ്റ് ടാബ്‌ലറ്റുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .നോക്കിയയുടെ Nokia T10 എന്ന ടാബ്ലെറ്റുകളാണ്‌ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ടാബ്ലെറ്റുകളിൽ ഒന്നാണ് നോക്കിയയുടെ ഈ Nokia T10 എന്ന ടാബ്‌ലറ്റുകൾ .11799 രൂപ മുതൽ ഈ ടാബ്‌ലറ്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

NOKIA T10 TABLET LAUNCHED: SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 8 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Unisoc T606 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ  3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ എന്നിവയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ബ്ലാക്ക് കൂടാതെ വൈറ്റ് എന്നി നിറങ്ങളിൽ നോക്കിയയുടെ NOKIA T10 എന്ന ടാബ്‌ലറ്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ 5,250mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 11799 രൂപയും കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 12,799 രൂപയും ആണ് വില വരുന്നത് .ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :