Smartphoneന്റെ ഈ ഗുണമുള്ള 1,200 രൂപയുടെ പുതിയ Nokia ഫീച്ചർ ഫോണുകൾ വിപണിയിലെത്തി

Smartphoneന്റെ ഈ ഗുണമുള്ള 1,200 രൂപയുടെ പുതിയ Nokia ഫീച്ചർ ഫോണുകൾ വിപണിയിലെത്തി
HIGHLIGHTS

T9 കീപാഡുകൾ ഉൾപ്പെടുത്തി വന്ന ഫീച്ചർ ഫോണുകളാണ്

യുപിഐ പേയ്മെന്റ് വരെ ഇതിൽ ലഭ്യമാണ് Nokia 106 4Gയും Nokia 105ഉം.

ഇന്നും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. സ്മാർട് ഫോണുകൾ വിപ്ലവം സൃഷ്ടിക്കുന്ന യുഗത്തിൽ മികച്ച സംവിധാനങ്ങളുള്ള ഫീച്ചർ ഫോണുകൾ പുറത്തിറക്കുന്നതും പാടെ കുറഞ്ഞു. എന്നാൽ Nokia ദശകങ്ങളായി നിലനിർത്തി പോകുന്ന ബ്രാൻഡ് നെയിം ഇന്നും ഫീച്ചർ ഫോണുകൾക്കിടയിലുണ്ട്.

ഇപ്പോഴിതാ, ഫീച്ചർ ഫോണുകളുടെ രാജാവ് 2 പുത്തൻ ഫോണുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. നോക്കിയ 105 (2023), നോക്കിയ 106 4G എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ഇവ രണ്ടും ഫീച്ചർ ഫോണുകളാണ്. 

സാധാരണ ഫോണുകളിലുള്ള T9 കീപാഡുകൾ ഉൾപ്പെടുത്തി വന്ന ഫീച്ചർ ഫോണിൽ UPI പേയ്‌മെന്റും സാധ്യമാണെന്നതാണ് എടുത്തുപറയേണ്ട നേട്ടം. 1200 രൂപ മുതൽ 2000 രൂപ വരെയാണ് ഫോണുകളുടെ വില.
മിസ്ഡ് കോൾ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളും, 1450mAh ബാറ്ററി കപ്പാസിറ്റിയുമുള്ള മോഡലുകളാണിത്. Nokia 106 4Gയും Nokia 105ഉം IPS ഡിസ്പ്ലേയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 

നോക്കിയ 105, നോക്കിയ 106 വിലയും വിവരങ്ങളും

നോക്കിയ 105, നോക്കിയ 106 4G ഫോണുകൾ ഇന്ന് മുതലാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. 1,299 രൂപയാണ് Nokia 105ന്റെ വില. 2,199 രൂപയ്ക്ക് Nokia 106 ഫോണും വാങ്ങാം. ചാർക്കോൾ, സിയാൻ, റെഡ് കളർ ഓപ്ഷനുകളിലുള്ള നോക്കിയ 105 ആണ് വിപണിയിലുള്ളത്. നോക്കിയ 106 4G ചാർക്കോൾ, ബ്ലൂ വേരിയന്റുകളിലും വിൽക്കുന്നു. 1000mAh ബാറ്ററിയാണ് Nokia 105നുള്ളത്. 1450mAh ബാറ്ററിയാണ് Nokia 106ന് വരുന്നത്. രണ്ടും വയർലെസ് FM റേഡിയോ ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് ഫീച്ചർ ഫോൺ ടൂളുകളുള്ള ഫീച്ചർ ഫോണുകളാണ്. കൂടാതെ, ഇൻ-ബിൽറ്റ് MP3 പ്ലെയറും, സ്‌നാപ്ഡ്രാഗൺ 695 SoC-പവർഡ് X30മുള്ള ഫോണാണ് നോക്കിയ 106 4G.

Nokia 105 വാങ്ങാൻ…

Nokia 106 വാങ്ങാൻ…

നോക്കിയയിലെ UPI പേയ്മെന്റ്  

യുപിഐ പേയ്മെന്റിനായി ഒരു ഇൻബിൽറ്റ് UPI 123PAY ഇതിലുണ്ട്. യുപിഐയ്ക്കായി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു യുപിഐ ഐഡി ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ ഈ ഫീച്ചർ ഫോണിലൂടെ UPI പേയ്‌മെന്റുകൾ പരിധികളില്ലാതെ നടത്താനാകും. ഇതിന് Gupshup-മായാണ് നോക്കിയ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമെ, IVR അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളും, ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളും, മിസ്ഡ് കോൾ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളും, പ്രോക്‌സിമിറ്റി ശബ്‌ദ അധിഷ്‌ഠിത പേയ്‌മെന്റുകളും സാധ്യമാണ്. ഇന്ത്യയിലെ വിദേശ യുപിഐ ഇക്കോസിസ്റ്റമായ NPCI യുടെ ഡിജിറ്റൽ പേയ്മെന്റും Nokia പുതിയ ഫീച്ചർ ഫോണിൽ ഒരുക്കിയിട്ടുണ്ട്.

 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo