അമ്പമ്പോ! വെറും 5,999 രൂപയ്ക്ക് Nokia C12!
6.3 ഇഞ്ച് HD+ LCD ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്
ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്
ആൻഡ്രോയിഡിന്റെ ട്രിം ഡൌൺ പതിപ്പാണ് ഗോ എഡിഷൻ
ജനപ്രിയ ബ്രാന്റായ നോക്കിയ എൻട്രി ലെവൽ വിഭാഗത്തിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. നോക്കിയ സി12 (Nokia C12) എന്ന ഡിവൈസ് ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. 6000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്ന ആളുകൾക്ക് മികച്ച ചോയിസായിരിക്കും ഈ ഡിവൈസ്. HD+ ഡിസ്‌പ്ലേ, 2ജിബി അഡീഷണൽ റാം, വലിയ ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളോടെയാണ് ഈ ഡിവൈസ് വരുന്നത്.
ഇതൊരു എൻട്രി ലെവൽ ഫോണായതിനാൽ തന്നെ വലിയ പെർഫോമൻസോ ക്യാമറ ക്വാളിറ്റിയോ പ്രതീക്ഷിക്കാനാവില്ല. ഫീച്ചർ ഫോണിൽ നിന്നും സ്മാർട്ട് ഫോണിലേക്ക് മാറുന്നവർക്കും വിദ്യാർത്ഥികൾക്കുമെല്ലാം നോക്കിയ സി12 മികച്ച ചോയിസ് ആയിരിക്കും.
നോക്കിയ സി12: ഡിസ്പ്ലെയും ഒഎസും
നോക്കിയ സി12 (Nokia C12) സ്മാർട്ട്ഫോണിൽ 6.3 ഇഞ്ച് HD+ LCD ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള ഡിസ്പ്ലെയാണ് ഇത്. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ വച്ച് മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ വില കുറഞ്ഞ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡിന്റെ ട്രിം ഡൌൺ പതിപ്പാണ് ഗോ എഡിഷൻ.
നോക്കിയ സി12: പ്രോസസറും റാമും
നോക്കിയ സി12 (Nokia C12) സ്മാർട്ട്ഫോണിൽ 2 ജിബി റാമാണുള്ളത്. ഒക്ടാ-കോർ യൂണിസോക്ക് 9863A1 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഫോണിലുള്ള റാം സ്പേസ് 2 ജിബി കൂടി അധികമായി ലഭിക്കാനുള്ള ഓപ്ഷനും ഡിവൈസിൽ നോക്കിയ നൽകിയിട്ടുണ്ട്. 64 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഫോണിലുള്ളത്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.
നോക്കിയ സി12: ക്യാമറകൾ
നോക്കിയ സി12 (Nokia C12) സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്.
ബാറ്ററി
ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇല്ല. 3000mAh ബാറ്ററിയാണ് ഫോണിൽഷ നൽകിയിട്ടുള്ളത്. നോക്കിയ സി12 (Nokia C12) സ്മാർട്ട്ഫോണിന് എച്ച്എംഡി ഗ്ലോബൽ കുറഞ്ഞത് രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
പരസ്യമില്ലാത്ത ആൻഡ്രോയിഡ് എക്സ്പീരിയൻസ്, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, യൂറോപ്യൻ ഡിസൈൻ, കൂടുതൽ സുരക്ഷിതത്ത്വം. എന്നിവയും ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയും നോക്കിയ സി12 (Nokia C12) സ്മാർട്ട്ഫോണിന് ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബൽ ഇന്ത്യ വൈസ് പ്രസിഡന്റ് സൻമീത് കൊച്ചാർ പറഞ്ഞു. പ്രായമായ ആളുകൾക്കും സ്മാർട്ട്ഫോൺ ഉപയോഗിച്ച് തുടങ്ങുന്നവർക്കും അത്യാവശ്യം ആപ്പുകളും മറ്റും ഉപയോഗിക്കാൻ മികച്ച ഡിവൈസ് തന്നെയാണ് നോക്കിയ സി12(Nokia C12).