3 ദിവസത്തെ ബാറ്ററി ​ലൈഫോടെ നോക്കിയയുടെ 3 ഫോണുകൾ

3 ദിവസത്തെ ബാറ്ററി ​ലൈഫോടെ നോക്കിയയുടെ 3 ഫോണുകൾ
HIGHLIGHTS

മൂന്ന് സ്മാർട്ഫോണുകളാണ് നോക്കിയ പുറത്തിറക്കിയിരിക്കുന്നത്

മൂന്ന് ദിവസത്തെ ബാറ്ററി​ലൈഫ് ഈ മൂന്ന് സ്മാർട്ട്ഫോണുകളും നൽകുന്നു

ജി22 ആണ് സൂപ്പർഫാസ്റ്റ് വേഗത്തിൽ റിപ്പയറിങ് സാധ്യമാക്കുന്ന സ്മാർട്ഫോൺ

നിലവിലുള്ള സ്മാർട്ട്ഫോണുകൾക്ക് വൻ വെല്ലുവിളി ഉയർത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകളുമായി നോക്കിയ വീണ്ടും വരുന്നു. മൂന്ന് സ്മാർട്ഫോണുകളാണ് നോക്കിയ പുറത്തിറക്കിയിരിക്കുന്നത്. നോക്കിയ ജി22 (Nokia G22), നോക്കിയ സി32(Nokia C32), നോക്കിയ സി22(Nokia C22) എന്നിവയാണ് ഈ സ്മാർട്ഫോണുകൾ. 

മൂന്ന് ദിവസത്തെ ബാറ്ററി​ലൈഫ് ഈ മൂന്ന് സ്മാർട്ട്ഫോണുകളും വാഗ്ദാനം ചെയ്യുന്നതായി നോക്കിയ പറയുന്നു. ജി22(G22) സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി നോക്കിയ എടുത്തുകാട്ടുന്നത് റിപ്പയറിങ് ചെയ്യാനുള്ള എളുപ്പമാണ്. അ‌തായത് എന്ത് പ്രശ്നം വന്നാലും മിനിറ്റുകൾക്കകം ഈ സ്മാർട്ട്ഫോൺ റെഡിയാക്കിയെടുക്കാമെന്നും അ‌ഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററി മാറ്റാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഐഫിക്സിറ്റു(iFixit)മായി സഹകരിച്ചാണ് അഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററി മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്മാർട്ട്ഫോൺ നോക്കിയ പുറത്തിറക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് നന്നാക്കാൻ ഡിസൈൻ ചെയ്ത ആദ്യത്തെ ബജറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണും നോക്കിയ ഇക്കൂട്ടത്തിൽ പുറത്തിറക്കിയിട്ടുണ്ട്. ജി22(G22) ആണ് സൂപ്പർഫാസ്റ്റ് വേഗത്തിൽ റിപ്പയറിങ് സാധ്യമാകുന്ന സ്മാർട്ഫോൺ. 

ശനിയാഴ്ച ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നോക്കിയ ജി22(Nokia G22) ഉൾപ്പെടെ ലോഞ്ച് ചെയ്തത്. ബാറ്ററിക്ക് പുറമെ സ്‌ക്രീൻ, ചാർജിങ് പോർട്ട് എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളും എളുപ്പത്തിൽ അഴിച്ചുമാറ്റാനും പുനസ്ഥാപിക്കാനും കഴിയുന്ന വിധത്തിലാണ് ജി22(G22) ഡിസൈൻ ചെയ്തിരിക്കുന്നത്.

ആളുകൾ ദീർഘകാലം നിലനിൽക്കുന്നതും ഗുണമേന്മയുള്ളതുമായ ഡിവൈസുകളെ ഇഷ്ടപ്പെടുന്നു. അതിന് വിലയിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. ജി22(G22) അറ്റകുറ്റപ്പണി ചെയ്യാവുന്ന ഡിസൈനോടെ നിർമ്മിച്ചതാണ്. അതിനാൽ കൂടുതൽനാൾ ഉപയോഗിക്കാം. സി32(C32)-ൽ പുത്തൻ ഇമേജിംഗും സി22(C22)-ൽ മെച്ചപ്പെട്ട ഡ്യൂറബിളിറ്റിയും ഉള്ളതിനാൽ സി-സീരീസും മൂല്യമുള്ളതാണ്. 

നോക്കിയ  ജി22(G22)

50 എംപി ക്യാമറ, 6.53 ഇഞ്ച് സ്‌ക്രീൻ, വലിയ ശേഷിയുള്ള ബാറ്ററി, ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് ജി22(G22) വി​ന്റെ പ്രധാനഫീച്ചറുകൾ. ഭാഗികമായി റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കുപയോഗിച്ചാണ് നിർമാണം. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ജി22 (G22)വിന് മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് ആൻഡ്രോയിഡ് പതിപ്പുകളുടെ അപ്‌ഗ്രേഡും നോക്കിയ ഉറപ്പ് നൽകുന്നുണ്ട്.മാർച്ച് 8 മുതലാണ് ജി22(G22) വിന്റെ വിൽപ്പന ആരംഭിക്കുക എന്നാണ് സൂചന.

മെച്ചപ്പെട്ട ബാസും വ്യക്തമായ ശബ്ദവും നൽകുന്ന OZO പ്ലേബാക്ക്, അധിക ചിലവില്ലാതെ മൂന്ന് വർഷത്തെ വിപുലീകൃത വാറന്റി എന്നിവയും പുതിയ ജി സീരീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലുള്ള സ്മാർട്ട്ഫോൺ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ജി22(G22)വിന് കഴിഞ്ഞേക്കും.

നോക്കിയ സി22(C22)

ശക്തമായ ബിൽഡ് ക്വാളിറ്റിയാണ് പുതിയ നോക്കിയ സി22(C22) വിന്റെ ഏറ്റവും വലിയ സവിശേഷത. ഉപയോഗിക്കുന്നതിനിടെ നമ്മുടെ ​കൈയിൽനിന്നുണ്ടാകാവുന്ന പാകപ്പിഴകൾ എല്ലാം അ‌തിജീവിക്കാൻ തക്ക ശേഷിയോടെയാണ് ഈ സ്മാർട്ട്ഫോൺ നിർമിച്ചിരിക്കുന്നത് എന്നാണ് നോക്കിയ അ‌വകാശപ്പെടുന്നത്. IP52 റേറ്റിങ്ങുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്.
2.5 ഡി ഡിസ്‌പ്ലേ ഗ്ലാസ്, ശക്തമായ പോളികാർബണേറ്റ് യൂണിബോഡി ഡിസൈനിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കർക്കശമായ മെറ്റൽ ഷാസി എന്നിവയും ഫോണിന്റെ സവിശേഷതയാണ്. ബായ്ക്കിൽ 13എംപി ഡ്യുവൽ ക്യാമറ സജ്ജീകരണവുമുണ്ട്. ബിൽഡ് ക്വാളിറ്റി ഈ ഫോണിന് ഏറെ ജനപ്രീതി നേടിക്കൊടുക്കും എന്നാണ് കമ്പനി വിശ്വസിക്കുന്നത്.

നോക്കിയ സി32 (Nokia C32 )

ക്യാമറയാണ് നോക്കിയ സി32 (C32)യുടെ സവിശേഷത. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. കടുപ്പമേറിയ ഗ്ലാസ് ഫിനിഷും സി-സീരീസിന് പ്രീമിയം ഫീൽ നൽകുന്ന മനോഹര സൈഡ്‌വാളുകളും ഈ സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്നു. ആൻഡ്രോയിഡ് 13 ആണ് പ്രവർത്തനം. 3/64ജിബി, 4/128ജിബി എന്നീ വേരിയന്റുകൾ ലഭ്യമാകും.

മെറ്റിയർ ഗ്രേ, ലഗൂൺ ബ്ലൂ നിറങ്ങളിലാണ് നോക്കിയ ജി22(G22) എത്തുന്നത്. ഇതിന് ഏകദേശം 15,307 രൂപയാണ് വില.  നോക്കിയ സി32(C32) ചാർക്കോൾ, ഓട്ടം ഗ്രീൻ, ബീച്ച് പിങ്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. സി32(C32) വിന്റെ വില ഏകദേശം 11,900 രൂപയാണ് വില.മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡ്, രണ്ട് മെമ്മറി എന്നീ നിറങ്ങളിലാണ് സി22(C22) ലഭ്യമാകുക. 2ജിബി റാം 64ജിബി ഇന്റേണൽ സ്റ്റോറേജ്, 3ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ വേരിയന്റുകളും സി22(C22) വിന് ഉണ്ടാകും. ഏകദേശം 11,000  രൂപയാണ് സി22വിന്റെ വില.

Nisana Nazeer
Digit.in
Logo
Digit.in
Logo