നോക്കിയയും ആപ്പിളും പേറ്റന്റ് തർക്കം പരിഹരിച്ചു

നോക്കിയയും ആപ്പിളും പേറ്റന്റ് തർക്കം പരിഹരിച്ചു
HIGHLIGHTS

സാങ്കേതിക സഹകരണങ്ങൾക്ക് ഭീഷണിയായി നിന്ന ആപ്പിൾ-നോക്കിയ ശീതസമരം അവസാനിച്ചു

നോക്കിയയും ആപ്പിളും ഒടുവിൽ പേറ്റന്റ് തർക്കം പരിഹരിക്കുകയും പുതിയ ലൈസൻസിംഗ് കരാറിൽ ഒപ്പു വയ്ക്കുകയും ചെയ്തു. പേറ്റന്റ് സെറ്റിൽമെന്റ് പ്രകാരം  ഇരു കമ്പനികളും അവരുടെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും പരിഹരിച്ചു.

നോക്കിയ നൽകിയ പേറ്റന്റ് ലംഘനം  സംബന്ധിച്ച പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ആപ്പിൾ അവരുടെ  ഓൺലൈൻ-റീട്ടെയിൽ സ്റ്റോറുകളിൽ നിന്നായി വിറ്റിംഗ്സ് ബ്രാൻഡിന്റെ  ഉത്പന്നങ്ങൾ പിൻവലിച്ചിരുന്നു. ഇപ്പോഴത്തെ ബിസിനസ് സഹകരണ ഉടമ്പടി പ്രകാരം നോക്കിയ നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ സേവനങ്ങൾ ആപ്പിളിന് നൽകിത്തുടങ്ങാമെന്ന് സമ്മതിക്കുകയും തുടർന്ന്  വിറ്റിംഗ്സ് ബ്രാൻഡിന് കീഴിൽ നേരത്തേ വിറ്റു വന്ന  നോക്കിയ ഹെൽത്ത്കെയർ  ഉൽപ്പന്നങ്ങൾ ആപ്പിൾ വിൽക്കാനും തുടങ്ങും.

കരാർ പ്രകാരം ആപ്പിളിൽ നിന്ന് നോക്കിയക്ക്  നിശ്ചിത  മുൻകൂർ തുകയും അധിക വരുമാനവും ലഭിക്കും,  ലൈസൻസിംഗ് കരാറിന്റെ വിശദാംശങ്ങൾ രഹസ്യമായി നിലനിൽക്കുമെന്നതിനാൽ പേറ്റൻറ് കരാറിനെക്കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭ്യമല്ല. എന്നാൽ ഡിജിറ്റൽ ഹെൽത്ത് മേഖലയിലെ സംരംഭങ്ങളിൽ  ഭാവിയിൽ പസ്പര സഹകരണം തുടരുമെന്ന്  ആപ്പിൾ-നോക്കിയ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo