നോക്കിയ 9 വരുന്നത് 8 ജിബി റാമോടെ?

നോക്കിയ 9 വരുന്നത്  8 ജിബി റാമോടെ?
HIGHLIGHTS

4 കെ വീഡിയോ റിക്കോർഡിങ് സാധ്യമാകുന്ന 13 എംപി ക്യാമറയാണ് ഈ ഫോണിലുള്ളത്

നോക്കിയയിൽ  നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോക്കിയ 9 സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നത് 8 ജിബി റാമോടെയാണെന്ന് സൂചനകൾ. ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ബജറ്റ് ഫോണുകൾ ലോകമെമ്പാടും വിപണിയിലെത്തിക്കാൻ ശ്രമം നടത്തുന്ന നോക്കിയയിൽ നിന്നും വരുന്ന മുൻനിര ഫോണായിരിക്കും നോക്കിയ 9.

ഇപ്പോൾ പുറത്ത് വന്ന വിവരങ്ങൾ  പ്രകാരംനോക്കിയ 9; 8 ജിബി റാമിനൊപ്പം സ്നാപ്ഡ്രാഗൺ 835 പ്രോസസർ പിടിപ്പിച്ചാകും വിപണിയിലെത്തുക എന്ന് കരുതുന്നു. നേരത്തെ ലഭ്യമായ വിവരങ്ങൾ പ്രകാരം 4 ജിബി റാമായിരുന്നു ഈ ഫോണിൽ പ്രതീക്ഷിച്ചിരുന്നത്.

ആൻഡ്രോയിഡ് 7 .1.1 നൗഗട്ടിൽ പ്രവർത്തിക്കുന്ന ഫോൺ 5.3 ഇഞ്ച് ക്യുഎച്ച്ഡി OLED ഡിസ്പ്ലേ പിടിപ്പിച്ചാകും എത്തുക. 64 ജിബി /128 ജിബി ആന്തരിക സംഭരണ ശേഷി പ്രതീക്ഷിക്കുന്ന ഫോണിന്റെ ബാറ്ററി 
3,800 എം.എ.എച്ച് ശേഷിയുള്ളതാണ്.  ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 4 കെ വീഡിയോ റിക്കോർഡിങ് എന്നീ പ്രത്യേകതകളുള്ള 13 എംപി ക്യാമറയാണ് ഈ ഫോണിലുണ്ടാകുമെന്നു കരുതുന്നത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo