നിലവിൽ ആൻഡ്രോയിഡ് നൗഗട്ടിൽ പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങൾക്ക് ആൻഡ്രോയിഡ് ഒ ലഭിക്കുമെന്നു ഉറപ്പായി
വൺപ്ലസ് 3,3T എന്നീ ഫോണുകൾക്ക് ആൻഡ്രോയിഡ് 'ഒ' അപ്ഡേറ്റ് ലഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെയായി നോക്കിയ 3, 5, 6 എന്നിവയ്ക്കും ആൻഡ്രോയ്ഡ് ഒ അപ്ഡേറ്റ് ലഭ്യമാകുമെന്ന് നോക്കിയ ഫോണുകൾ വിപണിയിലെത്തിക്കുന്ന എച്ച്എംഡി ഗ്ലോബൽ വ്യക്തമാക്കി.
ഈ വർഷമാദ്യം കമ്പനി പുറത്തിറക്കിയ നോക്കിയ 6 ഫോണിനൊപ്പം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിച്ച നോക്കിയ 5 , നോക്കിയ 3 എന്നീ മൂന്ന് നോക്കിയ സ്മാർട്ട്ഫോണുകൾക്കും ആൻഡ്രോയിഡ് ഒ ലഭിക്കും. നിലവിൽ ആൻഡ്രോയിഡ് നൗഗട്ടിൽ പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങളുടെ സോഫ്റ്റ്വെയർ അപ്ഡേറ്റുകളെക്കുറിച്ചുള്ള കമ്പനിയുടെ സ്ഥിരീകരണം ഈ ഫോണുകളുടെ വിൽപ്പനയിൽ വർദ്ധനയുണ്ടാക്കുമെന്നു കരുതുന്നു.
നോക്കിയ 3, 5, 6 എന്നിവയ്ക്ക് ആൻഡ്രോയ്ഡ് അപ്ഡേറ്റ് നൽകുമെന്ന് എച്ച്എംഡി ഗ്ലോബൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ നോക്കിയ സ്മാർട്ട്ഫോണുകൾക്ക് അപ്‌ഡേറ്റ് നൽകുന്നത്തിനായി ഒരു നിശ്ചിത തിയതി കമ്പനി തീരുമാനിച്ചിട്ടില്ല . എങ്കിലും പുതിയ ഒഎസിന്റെ റിലീസിന് ശേഷം ഒരു മാസത്തെ കാലയളവിനുള്ളിൽ ഈ ഉപകരണങ്ങളിലേക്ക് ആൻഡ്രോയിഡ് ഒ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.