ഭൂമിയിൽ BSNLന്റെ 3G പോലും ഓടാതിരിക്കുമ്പോൾ, Nokia ചന്ദ്രനിൽ എത്തിക്കുന്നത് 4G!

ഭൂമിയിൽ BSNLന്റെ 3G പോലും ഓടാതിരിക്കുമ്പോൾ, Nokia ചന്ദ്രനിൽ എത്തിക്കുന്നത് 4G!
HIGHLIGHTS

നോക്കിയ ചന്ദ്രനിൽ 4G കൊണ്ടുവരുന്നു

ഈ വർഷം അവസാനത്തോടെ LTE നെറ്റ്‌വർക്ക് അവതരിപ്പിക്കാനാണ് പദ്ധതി

നോക്കിയ തങ്ങളുടെ ടെക്നോളജി ഈ ഭൂഗോളത്തിൽ മാത്രം ഒതുക്കാനല്ല ലക്ഷ്യമിടുന്നത്. അങ്ങ് ചന്ദ്രനിലും Nokia തങ്ങളുടെ സേവനമെത്തിക്കുകയാണ്. ചന്ദ്രനിലെ പര്യവേഷണങ്ങൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ Noika തങ്ങളുടെ 4G സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇത് തീർച്ചയായും ബഹിരാകാശ പര്യവേഷണങ്ങൾക്ക് സഹായകരമാണ്.

ചന്ദ്രനിൽ 4G നെറ്റ്‌വർക്ക്

ഈ വർഷം അവസാനത്തോടെ LTE (Long-Term Evolution) നെറ്റ്‌വർക്ക് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മാർച്ച് മാസം തുടക്കത്തിൽ ബാഴ്‌സലോണയിൽ ചേർന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) സമ്മേളനത്തിൽ വച്ച് ചന്ദ്രനിൽ 4G നെറ്റ്‌വർക്ക് അവതരിപ്പിക്കാനുള്ള പദ്ധതി Nokia വെളിപ്പെടുത്തിയിരുന്നു.

ചന്ദ്രനിൽ ആദ്യത്തെ സെല്ലുലാർ നെറ്റ്‌വർക്ക് നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് 2020ൽ കമ്പനി തുടക്കമിട്ടിരുന്നു. നാസയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഇപ്പോഴിതാ 4G Network കൂടി കൊണ്ടുവരുമ്പോൾ അത് ബഹിരാകാശത്തെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നതെന്നാണ് നോക്കിയയുടെ പ്രതീക്ഷ.

നോക്കിയയുടെ 4G

നോവ-സി ലൂണാർ ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള സൗരോർജ്ജ റോവറും ആന്റിന സെറ്റ് ചെയ്തിരിക്കുന്ന ബേസ് സ്റ്റേഷനും Noikaയുടെ 4G നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നതാണ്. ഇത് US ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ഇൻ‌ട്യൂറ്റീവ് മെഷീൻസാണ് ഡിസൈൻ ചെയ്‌തിട്ടുള്ളത്. ലാൻഡറും റോവറും തമ്മിൽ LTE കണക്ഷൻ ഉണ്ടാക്കും. ഇങ്ങനെ ബഹിരാകാശത്തെ ഏത് കഠിനമായ സാഹചര്യത്തെയും മറികടക്കാൻ ഉതകുന്ന സാങ്കേതികവിദ്യയായിരിക്കും അവതരിപ്പിക്കുക എന്ന് Nokia അവകാശപ്പെടുന്നു. മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ 2023ൽ തന്നെ ഈ ദൗത്യം സാക്ഷാത്കരിക്കാനാകുമെന്നും Nokia  വിശ്വസിക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo