നോക്കിയയുടെ മൂന്ന് ആൻഡ്രോയിഡ് ഫോണുകൾ ജൂൺ 13 മുതൽ ലഭ്യമാകും

Updated on 05-Jun-2017
HIGHLIGHTS

നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവ അടുത്ത ആഴ്ച മുതൽ ഇന്ത്യയിലെത്തും

തിരിച്ചു വരവിൽ  കരുത്തറിയിക്കാനൊരുങ്ങുന്ന നോക്കിയയുടെ മൂന്ന് ആൻഡ്രോയിഡ് ഫോണുകൾ ജൂൺ 13 മുതൽ ഇന്ത്യയിൽ  ലഭ്യമാകും. ആൻഡ്രോയിഡ്  7.0 നൗഗട്ട് ഒഎസിൽ പവർത്തിക്കുന്ന നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകളാകും അടുത്ത ആഴ്ച മുതൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുക.
 
നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവ 'മൊബൈൽ വേൾഡ് കോൺഗ്രസ്സ് -2017' ൽ ആണ് നോക്കിയ പുറത്തിറക്കിയത്. ഈ ഫോണിനായി ലോകത്തിന്റെ  പല ഭാഗങ്ങളിലും പ്രത്യേകിച്ചും ഇന്ത്യയിൽ ഇപ്പോഴും  കാത്തിരിപ്പ് തുടരുകയാണ്.എന്നാൽ ഈ കാത്തിരിപ്പിന് വിരാമമായെന്നാണ് ലഭിക്കുന്ന പുതിയ സൂചനകൾ വ്യക്തമാക്കുന്നത്.
 
നോക്കിയയുടെ ഫോണുകൾ പുറത്തിറക്കുന്നതിനു  പിന്നിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കമ്പനിയായ എച്ച്എംഡി ഗ്ലോബൽ ജൂൺ 13 ന് ദില്ലിയിൽ നടക്കുന്ന ഒരു പരിപാടിക്ക് മാധ്യമങ്ങളെ അനൗപചാരികമായി ക്ഷണിച്ചു തുടങ്ങി. ഔപചാരികമായ ക്ഷണം പിന്നാലെയുണ്ടാകുമെന്നാണ് അറിയിപ്പ്. നോക്കിയയുടെ നൊസ്റ്റാൾജിയപരത്തിയ മോഡലായ നോക്കിയ 3310 യുടെ പരിഷ്കരിച്ച പതിപ്പ്  ലോകമെമ്പാടുമുള്ള  മൊബൈൽ വിപണികൾക്കൊപ്പം   ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്.

Connect On :