3000 രൂപയുടെ സ്പെഷ്യൽ ലോഞ്ച് വിലക്കുറവിൽ Noise X-Fit 1 പുറത്തിറക്കി

Updated on 23-Nov-2021
HIGHLIGHTS

Noise X-Fit 1 വാച്ചുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

5999 രൂപയാണ് ഈ Noise X-Fit 1 വാച്ചുകളുടെ വിപണിയിലെ വില

സ്പെഷ്യൽ ലോഞ്ച് പ്രകാരം ഈ വാച്ചുകൾ 2999 രൂപയ്ക്ക് വാങ്ങിക്കാം

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു സ്മാർട്ട് വാച്ച് കൂടി അവതരിപ്പിച്ചിരിക്കുന്നു .Noise X-Fit 1 എന്ന വാച്ചുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ Noise X-Fit 1 വാച്ചുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .നവംബർ 26 മുതൽ ഈ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

NOISE X-FIT 1: DETAILS

ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 1.53-inch IPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് . 86% സ്ക്രീൻ ബോഡി റെഷിയോയും ഇതിനു ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ വാച്ചുകൾക്ക് 360×400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .

ഒരുപാടു വ്യായാമ ഫീച്ചറുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതുപോലെ 24×7 heart monitoring , SpO2 ലെവൽ ട്രാക്കിങ് ,സ്ലീപ്പ് ട്രാക്ക് ,അതുപോലെ തന്നെ 15 സ്പോർട്സ് മോഡുകൾ എന്നിവ NOISE X-FIT വാച്ചുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ വാച്ചുകൾക്ക് 210mAh ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ 10 ദിവസ്സത്തെ വരെ ബാറ്ററി ബാക്ക് അപ്പ് ആണ് ഒറ്റ ചാർജിൽ കമ്പനി ഇതിൽ അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ ഈ വാച്ചുകൾക്ക് ഇന്ത്യൻ വിപണിയിൽ 5999 രൂപയാണ് വില വരുന്നത് .എന്നാൽ സ്പെഷ്യൽ ലോഞ്ച് സെയിലിലൂടെ ഈ വാച്ചുകൾ 2999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :