Reliance Disney ചേർത്ത് JioStar ലയിപ്പിച്ചു, തലപ്പത്ത് സാക്ഷാൽ Nita Ambani എത്തി. റിലയൻസ് ഇൻഡസ്ട്രീസും ദി വാൾട്ട് ഡിസ്നി കമ്പനിയും ഉടൻ ഒരുമിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനെ അംബാനി സ്വന്തമാക്കുമെന്നായിരുന്നു വാർത്തകൾ. ഇപ്പോഴിതാ, Jio-Disney Hotstar ലയനം പൂർത്തിയായിരിക്കുന്നു.
JioStar.com എന്ന പുതിയ ടാഗ്ലൈനിൽ ഔദ്യോഗിക വെബ്‌സൈറ്റായി ഇതിനെ പ്രഖ്യാപിച്ചു. മുകേഷ് അംബാനിയോ മകൻ ആകാശ് അംബാനിയോ അല്ല തലപ്പത്ത്. ജിയോസ്റ്റാർ ഭരിക്കാൻ പോകുന്നത് നിത അംബാനിയാണ്.
JioHotstar എന്ന ഡൽഹി സ്റ്റാർട്ടപ്പുകാരന്റെ ഡൊമൈൻ സങ്കീർണതകൾ പരിഹരിച്ച ശേഷമാണ് ലയനം. സ്റ്റാർട്ടപ്പ് കാരനിൽ നിന്ന് അംബാനി ജിയോഹോട്ട്സ്റ്റാർ വാങ്ങിയിരുന്നില്ല. എന്നാൽ ദുബായ് ആസ്ഥാനമായുള്ള കുഞ്ഞ് സഹോദരങ്ങൾ ഇത് വാങ്ങി.
ജൈനത്തിന്റെയും ജീവികയുടെയും ഉടമസ്ഥതയിലാണ് ജിയോഹോട്ട്സ്റ്റാറുള്ളത്. ഇത് അബാനിയ്ക്ക് ഫ്രീയായി കൊടുക്കാമെന്നും ഈ കൊച്ചുസഹോദരങ്ങൾ അറിയിച്ചിരുന്നു. ഇതോടെ ഡൊമൈനിലുള്ള വിവാദത്തിന് താൽക്കാലിക ആശ്വാസമായി.
70,352 കോടി രൂപയിലാണ് റിലയൻസ്-ഡിസ്നി ലയനം നടന്നത്. ഈ സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയിലെ 2 പ്രമുഖ വിനോദ ബ്രാൻഡുകൾ ചേർന്നിരിക്കുകയാണ്. Viacom18-ന്റെ മീഡിയ പ്രവർത്തനങ്ങളെയും ജിയോസിനിമയെയും സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ലയിപ്പിച്ചിരിക്കുന്നു. പുതിയ സംരഭത്തിന്റെ വികസനത്തിന് അംബാനി നിക്ഷേക്കുന്നത് 11,500 കോടിയിലധികം തുകയാണ്.
റിലയൻസ്, ഡിസ്നി, വിയാകോം എന്നിവരാണ് ജിയോസ്റ്റാറിലെ പാർട്നേഴ്സ്. റിലയൻസിന് 16.34 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവും വിയാകോമിന് 18-ന് 46.82 ശതമാനവുമാണ് പങ്കാളിത്തം.
സംരഭത്തിന്റെ ചെയർപേഴ്‌സൺ നിത എം. അംബാനിയാണ്. ഇതിന്റെ വൈസ് ചെയർപേഴ്‌സൺ ബോധി ട്രീ സിസ്റ്റംസിന്റെ ഉദയ് ശങ്കറാണ്. തൊട്ടതെല്ലാം പൊന്നാക്കിയേ അംബാനിയ്ക്കും കുടുംബത്തിനും ശീലമുള്ളൂ. അതിനാൽ തന്നെ ജിയോസ്റ്റാർ എന്ന ഒടിടി ഇന്ത്യയിൽ വൻസംഭവമായേക്കും. എന്തായാലും 100 ടിവി ചാനലുകളാണ് ഈ സംയുക്ത സംരഭത്തിലുണ്ടാകുക.
Also Read: Twist! അംബാനിയ്ക്കിട്ട് ടെക്കി കൊടുത്ത പണി, JioHotstar വാങ്ങാതെ കേസാക്കി Reliance
30,000+ മണിക്കൂർ വാർഷിക ടിവി കണ്ടന്റുകൾ ഇതിലുണ്ടാകും. ഏറ്റവും വില കുറഞ്ഞ പ്ലാനുകളിലൂടെ ജനപ്രിയമാണ് ജിയോസിനിമ. ഹോട്ട്‌സ്റ്റാറാകട്ടെ ഏറ്റവും പുതിയ വിനോദ പരിപാടികളിലൂടെയും മുന്നിലുണ്ട്. ഇവ രണ്ടും ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ് പ്രത്യേകത. ഇങ്ങനെ 50 ദശലക്ഷത്തിലധികം വരിക്കാരെ ചേർക്കാമെന്നാണ് ജിയോസ്റ്റാറിന്റെ പ്രതീക്ഷ.
ഇതിൽ റിലയൻസും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും മാത്രമല്ല ചേർന്നിട്ടുള്ളത്. സ്റ്റാർ, കളേഴ്സ് ടെലിവിഷൻ ചാനലുകളുമുണ്ട്. ഒപ്പം പ്രധാനമായി ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും. സ്റ്റാർ, കളേഴ്സ് എന്നീ 2 വമ്പൻ ചാനലുകളും ഇങ്ങനെ ചേർന്നിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യയുടെ വിനോദ മേഖലയില്‍ ജിയോസ്റ്റാർ ഒരു നാഴികക്കല്ലാകുമെന്ന് തന്നെ പറയാം.