ഇതാ പുതിയ സസ്പെൻസ് ത്രില്ലർ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു

Updated on 10-Apr-2022
HIGHLIGHTS

മലയാളത്തിൽ പുതിയ OTT റിലീസുകൾ ഇതാ എത്തിയിരിക്കുന്നു

Night Drive എന്ന സിനിമയാണ് OTT യിൽ എത്തിയിരിക്കുന്നത്

മലയാളത്തിൽ നിന്നും പുതിയ OTT റിലീസുകൾ ഇതാ എത്തിയിരിക്കുന്നു  .അതിൽ എടുത്തുയപറയേണ്ട ഒരു സിനിമയാണ് മാർച്ച് മാസ്സത്തിൽ തിയറ്ററുകളിൽ പുറത്തിറങ്ങിയ Night Drive എന്ന സിനിമ .പുലിമുരുകൻ എന്ന സിനിമകൊണ്ടു മലയാളത്തിൽ ചരിത്രം സൃഷ്‌ടിച്ച വൈശാഖ് ആണ് Night Drive എന്ന സിനിമയുടെ സംവിധായകൻ .ഇന്ദ്രജിത് സുകുമാരൻ ,റോഷൻ ,അന്ന ബെൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഈ ചിത്രം നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

മറ്റു പുതിയ OTT റിലീസുകൾ നോക്കാം

മലയാളത്തിൽ ഇതാ പുതിയ OTT റിലീസുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .ടോവിനോ തോമസ് നായകനായി കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ നാരദൻ ആണ് ഇന്ന് ആമസോൺ പ്രൈം വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത് .

മലയാളത്തിലെ ഹിറ്റ് സംവിധായകനായ ആഷിക്ക് അബുവാണ് നാരദൻ എന്ന ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .എന്നാൽ ചിത്രത്തിന് കേരളത്തിൽ നിന്നും കാര്യമായ ബോക്സ്ഓഫീസ് ചലനം ഉണ്ടാക്കുവാൻ സാധിച്ചിരുന്നില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :