ZTE യുടെ 6 ഇഞ്ച് ഫുൾഎച്ച് ഡി ഫോൺ വിപണിയിലെത്തി

ZTE യുടെ 6 ഇഞ്ച് ഫുൾഎച്ച് ഡി ഫോൺ വിപണിയിലെത്തി
HIGHLIGHTS

6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ളേയും 2 ജിബി റാമുമായി ZTE യുടെ ബ്ലേഡ് ശ്രേണിയിലെ പുതിയ സ്മാർട്ട് ഫോൺ ആഗോള വിപണിയിൽ തരംഗമാകാൻ സാധ്യത

ആഗോള ടെലകോം ബ്രാൻഡായ  ZTE യിൽ നിന്നും 'ബ്ലേഡ്' ശ്രേണിയിലെ പുതിയ ഹാൻഡ് സെറ്റ് 'ZTE ബ്ലേഡ് എക്സ് മാക്സ്' (ZTE  Blade X Max) വിപണിയിലെത്തി. തുടക്കത്തിൽ അമേരിക്കയിൽ മാത്രം ലഭ്യമാകുന്ന ഫോൺ ഈ വർഷം  പകുതിയോടെ മറ്റു രാജ്യങ്ങളിലും  എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഫിംഗർ  പ്രിൻറ് സ്കാനർ ഉൾപ്പെടുത്തി എത്തുന്ന ഫോണിന് 1920 x 1080 പിക്സൽ റെസലൂഷൻ നൽകുന്ന 6 ഇഞ്ച് ഫുൾഎച്ച് ഡി ഡിസ്പ്ളേയാണുള്ളത്.

1.4 ജിഗാ ഹെർട്സ്  വേഗത നൽകുന്ന ഒക്റ്റാകോർ സ്നാപ് ഡ്രാഗൺ 435 പ്രോസസർ കരുത്തേകുന്ന ഫോണിന് 2 ജിബി റാമും 32 ജിബി ആന്തരിക സംഭരണ ശേഷിയുമുണ്ട് . ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്സൽ പ്രധാന ക്യാമറയും 5  മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫിഷൂട്ടറുമാണ് ZTE യുടെ ബ്ലേഡ് ശ്രേണിയിലുള്ള ഈ ഫോണുപയോഗിച്ചുള്ള  ഫോട്ടോഗ്രാഫിക്ക് പിന്തുണയേകുന്നത്.

ഇരട്ട സിം  സപ്പോർട്ടോടു കൂടിയ ഈ  4ജി ഫോണിന്റെ ബാറ്ററി 3400 എം.എ.എച്ച് ശേഷിയുള്ളതാണ്. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ നൗഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് ഇന്ത്യയിൽ 9500 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo