3777 രൂപയ്ക്ക് വില കുറഞ്ഞ 4 ജി ഫോണുമായി സെൻ

3777 രൂപയ്ക്ക് വില കുറഞ്ഞ 4 ജി ഫോണുമായി സെൻ
HIGHLIGHTS

സെൻ പുറത്തിറക്കിയ വില കുറഞ്ഞ 5 ഇഞ്ച് 4 ജി ഫോണിന് ക്വാഡ് കോർ പ്രോസസർ കരുത്തുപകരുന്നു

വില കുറഞ്ഞ 4 ജി ഫോണുകൾക്കു വർധിച്ചു വരുന്ന ഡിമാന്റ് കണക്കിലെടുത്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള മൊബൈൽഫോൺ നിർമാതാക്കളായ 'സെൻ' പുതിയ ഫോൺ വിപണിയിലെത്തിച്ചു.  വെറും 3777 രൂപ വില വരുന്ന 'സെൻ അഡ്മയർ ജോയ്' (Zen Admire Joy) എന്ന ഫോണാണ് ഇവർ പുറത്തിറക്കിയത്.

4ജി VoLTE  പിന്തുണക്കുന്ന ഫോണിന് 1.3 ജിഗാ ഹെർട്സ്  വേഗതയുള്ള  ക്വാഡ് കോർ പ്രോസസറാണ് ശക്തി പകരുന്നത്.  854 x 480 പിക്സൽ റെസലൂഷനോട് കൂടിയ 5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ളേയോട് കൂടിയ ഫോണിന്റെ റാം 768 എംബി മാത്രം ശേഷിയുള്ളതാണ്. 8 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുള്ള 'സെൻ അഡ്മയർ ജോയ്'  ആൻഡ്രോയിഡ് 6.0 മാഷ്‌മെലോ ഒ. എസിലാണ് പ്രവർത്തിക്കുന്നത്.

5 മെഗാ പിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടറുമുള്ള  ഫോണിൽ രണ്ടു സിമ്മുകൾ ഉപയോഗിക്കാം. 2000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയോടെത്തുന്ന ഈ ഫോണിന്റെ വിൽപ്പന ഷോപ്ക്ലൂസ് (ShopClues) വഴി മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Digit.in
Logo
Digit.in
Logo